TRENDING:

‘ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാൻ’: രാംലല്ല വിഗ്രഹ ശിൽപി അരുണ്‍ യോഗിരാജ്

Last Updated:
51 ഇഞ്ച് ഉയരത്തില്‍ കൃഷ്ണശിലയില്‍ കൊത്തിയെടുത്ത രാംലല്ലയുടെ രൂപം ഏറെ ചര്‍ച്ചയായിരുന്നു. 
advertisement
1/8
‘ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാൻ’: രാംലല്ല വിഗ്രഹ ശിൽപി അരുണ്‍ യോഗിരാജ്
അയോധ്യയിലെ പുതിയ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടന്നപ്പോള്‍ ആത്മനിവൃതിയില്‍ അലിഞ്ഞ് ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചവരില്‍ പ്രധാനിയായികരുന്നു കര്‍ണാടക സ്വദേശി ശില്‍പി അരുണ്‍ യോഗിരാജ്.
advertisement
2/8
അയോധ്യ രാമക്ഷേത്രത്തിന്‍റെ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിച്ച ശ്രീരാമന്‍റെ വിഗ്രഹം നിര്‍മ്മിച്ചത് അരുണ്‍ യോഗിരാജ് ആണ്. 51 ഇഞ്ച് ഉയരത്തില്‍ കൃഷ്ണശിലയില്‍ കൊത്തിയെടുത്ത രാംലല്ലയുടെ രൂപം ഏറെ ചര്‍ച്ചയായിരുന്നു.
advertisement
3/8
'ഈ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണെന്ന് കരുതുന്നു. പൂര്‍വികരുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹം എനിക്കുണ്ടായി. ശ്രീരാമൻ എല്ലായിപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാനൊരു സ്വപ്നലോകത്തിലാണെന്നാണ് ചിലപ്പോൾ തോന്നുന്നത്-’എഎൻഐയോട് അരുൺ യോഗിരാജ് പറഞ്ഞു
advertisement
4/8
200 കിലോയോളം ഭാരമുള്ള ശിലയില്‍ നിന്നാണ് അഞ്ചു വയസുകാരനായ ശ്രീരാമന്‍റെ രൂപം അരുണ്‍ യോഗിരാജ് നിര്‍മ്മിച്ചത്. കൈകകളില്‍ വില്ലും ശരവുമേന്തി താമര പൂവിനുള്ളില്‍ നില്‍ക്കും വിധമാണ് വിഗ്രഹം.
advertisement
5/8
വിഗ്രഹത്തിന്‍റെ പ്രഭാമണ്ഡലത്തിൽ  ഇരുവശത്തും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും. ഒരുവശത്തു താഴെ ഭക്തഹനുമാനെയും മറുവശത്ത് താഴെ ഗരുഡനെയും കൊത്തി വെച്ചിട്ടുണ്ട്.
advertisement
6/8
ദശാവതാരങ്ങൾക്കു മുകളിൽ ഇരുവശത്തുമായി അശ്വിനി ദേവകൾ, ഓംകാരം, ശംഖ്, ചക്രം, ഗദ, സ്വസ്തിക. വിഗ്രഹം നിൽക്കുന്ന താമരയ്ക്കു താഴെ ദ്വാരപാലകരായി വിവിധ ദേവതകൾ എന്നിവയും കാണാം
advertisement
7/8
രാമമന്ത്ര മുഖരിതമായ ഉത്സവാന്തരീക്ഷത്തിലാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ രാംലല്ലയുടെ  പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. അഞ്ഞൂറിലേറെ വർഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിനാണ് 2023 ജനുവരി 22 ൽ അവസാനമായത്.
advertisement
8/8
പ്രധാനമന്ത്രിയെ കൂടാതെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ
മലയാളം വാർത്തകൾ/Photogallery/Ram Mandir/
‘ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാൻ’: രാംലല്ല വിഗ്രഹ ശിൽപി അരുണ്‍ യോഗിരാജ്
Open in App
Home
Video
Impact Shorts
Web Stories