ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബംഗ്ലാവുകളുടെ മതിപ്പ് വില കേട്ടാൽ കണ്ണ് തള്ളും? ഏറ്റവും ചെലവേറിയ 10 ഭവനങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഏറ്റവും വിലപിടിപ്പുള്ള 10 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ആഡംബര ബംഗ്ലാവുകളും അവയുടെ മതിപ്പ് വിലയും
advertisement
1/10

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ 10 വീടുകൾ ഏതാണ്? അവരുടെ മൊത്തത്തിലുള്ള സമ്പത്തും ആസ്തിയും പ്രശസ്തിയാർജ്ജിക്കുന്നതിൽ അവരുടെ ഗംഭീരമായ ബംഗ്ലാവുകളുടെ മതിപ്പ് വില കൂടി എടുക്കുമ്പോഴാണ്. ഇന്ത്യയിൽ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സെലിബ്രിറ്റികളിൽ ഏറ്റവും മുൻപന്തിയിലാണ് ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും. ക്രിക്കറ്റ് കളിച്ചു നേടുന്നതിന്‍റെ എത്രയോ അധികമാണ് ബ്രാൻഡ് അംബാസിഡർമാരായും പരസ്യങ്ങളിൽ അഭിനയിച്ചും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നേടുന്നത്. ഇവിടെയിതാ, ഏറ്റവും വിലപിടിപ്പുള്ള 10 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ആഡംബര ബംഗ്ലാവുകളും അവയുടെ മതിപ്പ് വിലയും.
advertisement
2/10
1. വഡോദരയിലെ ഹാർദിക് പാണ്ഡ്യയുടെ പെന്റ് ഹൗസ്. ഏകദേശം 3.6 കോടി രൂപയാണ് ഈ ബംഗ്ലാവിന്‍റെ മതിപ്പ് വില
advertisement
3/10
2. രവീന്ദ്ര ജഡേജയുടെ ജാംനഗറിലെ ബംഗ്ലാവ്. ഇതിന് 10 കോടി രൂപ മതിപ്പ് വിലയുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും അത്യാധുനിക സംവിധാനങ്ങൾ ഈ വീട്ടിലുണ്ട്.
advertisement
4/10
3. കൊൽക്കത്തയിൽ അടുത്തിടെ സൌരവ് ഗാംഗുലി സ്വന്തമാക്കിയ ആഡംബര ബംഗ്ലാവിന് 10 കോടിയിലേറെയാണ് വില.
advertisement
5/10
4. സുരേഷ് റെയ്നയുടെ ഗാസിയാബാദ് വീടിന് ഏകദേശം 18 കോടിയിലേറെ മതിപ്പുവിലയുണ്ടെന്നാണ് താരവുമായി അടുപ്പമുള്ളവർ പറയുന്നത്.
advertisement
6/10
5. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളിൽ ഒരാളാണ് സുനിൽ ഗവാസ്‌കർ. ഇദ്ദേഹത്തിന്‍റെ ഗോവയിലെ 5000 ചതുരശ്ര അടി വിസ്തീർണമുള്ള ഇസ്‌പ്രാവ വില്ലയുടെ വില 20 കോടിയാണ്.
advertisement
7/10
6. ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ആഡംബര ഭവനം. വോർളിയിലുള്ള രോഹിത് ശർമ്മയുടെ അപ്പാർട്ട്മെന്റിന് 30 കോടി രൂപയാണ് വില.
advertisement
8/10
7. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ബാന്ദ്രയിലെ വീടിന് 38 കോടി രൂപയാണ് മതിപ്പുവില.
advertisement
9/10
8. യുവരാജ് സിംഗിന്റെ വോർളിയിലുള്ള അപ്പാർട്ട്മെന്റ് 64 കോടി രൂപ വില വരുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.
advertisement
10/10
9. ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലിയുടെ ഗുരുഗ്രാമിലെ ബംഗ്ലാവിന് ഏകദേശം 80 കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബംഗ്ലാവുകളുടെ മതിപ്പ് വില കേട്ടാൽ കണ്ണ് തള്ളും? ഏറ്റവും ചെലവേറിയ 10 ഭവനങ്ങൾ