TRENDING:

Ashleigh Barty | വയസ് 25 മാത്രം; ലോക ഒന്നാം നമ്പര്‍ ആഷ്‍ലി ബാർട്ടി വിരമിച്ചു; ഞെട്ടലിൽ ടെന്നിസ് ലോകം

Last Updated:
സമൂഹ മാധ്യമത്തിലൂടെയാണ് ബാർട്ടി ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്. ടെന്നിസിന് അപ്പുറപ്പുള്ള സ്വപ്നങ്ങൾ പിന്തുടരുന്നതിനായാണ് കളി മതിയാക്കുന്നതെന്നു ബാർട്ടി പറഞ്ഞു
advertisement
1/6
വയസ് 25 മാത്രം; ലോക ഒന്നാം നമ്പര്‍ ആഷ്‍ലി ബാർട്ടി വിരമിച്ചു; ഞെട്ടലിൽ ടെന്നിസ് ലോകം
സിഡ്നി: ടെന്നീസ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ വനിത ടെന്നിസ് താരം ആഷ്‌ലി ബാര്‍ട്ടി (Ashleigh Barty) വിരമിക്കൽ പ്രഖ്യാപിച്ചു. 25ാം വയസിലാണ് ഞെട്ടിപ്പിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം.
advertisement
2/6
ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ബാര്‍ട്ടി, 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡൻ കിരീടിങ്ങള്‍ നേടി. ഹാർഡ് കോർട്ട്, കളിമൺകോർട്ട്, പുൽകോർട്ട് പ്രതലങ്ങളില്‍ ഗ്രാന്‍സ്‍ലാം നേടിയ താരമാണ്.
advertisement
3/6
സമൂഹ മാധ്യമത്തിലൂടെയാണ് ബാർട്ടി ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്. ടെന്നിസിന് അപ്പുറപ്പുള്ള സ്വപ്നങ്ങൾ പിന്തുടരുന്നതിനായാണ് കളി മതിയാക്കുന്നതെന്നു ബാർട്ടി പറഞ്ഞു.‘എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ തയാറെടുത്തു കഴിഞ്ഞു. ഏറ്റവും ഉചിതമായ തീരുമാനമാണിത് എന്ന് എനിക്ക് ഉറപ്പുണ്ട്’– ഇൻസ്റ്റഗ്രാം വിഡിയോയിൽ ബാർട്ടി പറഞ്ഞു.
advertisement
4/6
‘ഇക്കാര്യം എങ്ങനെ പറയണം എന്നതിനെക്കുറിച്ച് എനിക്ക് ആശങ്ക ഉണ്ടായിരുന്നു. എന്റെ നല്ല സുഹൃത്തും മുൻ ഓസ്ട്രേലിയൻ ടെന്നിസ് താരവുമായ കെയ്സി ഡെല്ലക്വയോട് എന്നെ സഹായിക്കണമെന്നു പറഞ്ഞു. എനിക്കുള്ളതെല്ലാം നൽകിയതിനു ടെന്നിസിനോടു ഞാൻ കടപ്പെട്ടിരിക്കുന്നു. '
advertisement
5/6
അഭിമാനത്തോടെയാണു വിടവാങ്ങുന്നത്. നാളിതുവരെ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. നമ്മൾ ഒന്നിച്ചുള്ള സുന്ദരമായ ഓർമകൾ എന്നും മനസ്സിലുണ്ടാകും’– ബാർട്ടിയുടെ വാക്കുകൾ.
advertisement
6/6
2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം . 44 വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരി എന്ന നേട്ടവും ജനുവരിയില്‍ അവര്‍ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018-ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം കിരീടം ചൂടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
Ashleigh Barty | വയസ് 25 മാത്രം; ലോക ഒന്നാം നമ്പര്‍ ആഷ്‍ലി ബാർട്ടി വിരമിച്ചു; ഞെട്ടലിൽ ടെന്നിസ് ലോകം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories