TRENDING:

ധോണിക്കൊപ്പം ജേഴ്‌സി നമ്പര്‍ 7നും ഇനി വിശ്രമം; ഏഴാം നമ്പർ ജേഴ്സി പിൻവലിച്ച് ബിസിസിഐ

Last Updated:
ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പര്‍ ജേഴ്‌സി പിൻവലിച്ചത്
advertisement
1/5
ധോണിക്കൊപ്പം ജേഴ്‌സി നമ്പര്‍ 7നും ഇനി വിശ്രമം; ഏഴാം നമ്പർ ജേഴ്സി പിൻവലിച്ച് ബിസിസിഐ
എക്കാലത്തേയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണി (MS Dhoni)ക്ക് ആദരവുമായി ബിസിസിഐ ധോണി ഉപയോഗിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല. ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പര്‍ ജേഴ്‌സി പിൻവലിച്ചത്.
advertisement
2/5
മുന്‍പ് ഇത്തരത്തില്‍ ഒരു ജേഴ്‌സിയുടെ പിൻവലിക്കൽ പ്രഖ്യാപിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്‌സിയാണ്. ഇനി മുതല്‍ 7, 10 നമ്പറുകള്‍ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
3/5
''നിലവിലുള്ളതും വരാനിരിക്കുന്നതുമായ ക്രിക്കറ്റ് കളിക്കാരോട് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. കളിക്കാര്‍ക്ക് എം എസ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി ഉപയോഗിക്കാനാകില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ബിസിസിഐ ധോണിയുടെ ജേഴ്‌സി നമ്പര്‍ പിന്‍വലിച്ചു. നമ്പര്‍ 10 നേരത്തേ തന്നെ ലഭ്യമല്ല''- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/5
ഏതാണ്ട് 60 നമ്പറുകള്‍ സാധാരണ ഇന്ത്യന്‍ കളിക്കാര്‍ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കില്‍ പോലും നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ല. അരങ്ങേറ്റക്കാര്‍ക്ക് തെരഞ്ഞെടുക്കാന്‍ 30 നമ്പറുകളുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.
advertisement
5/5
ജൂലൈ 7 തന്റെ ജന്മദിനമായതിനാല്‍ ഏഴാം നമ്പര്‍ ജേഴ്സി തനിക്ക് ഭാഗ്യമാണെന്ന് ധോണി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി
മലയാളം വാർത്തകൾ/Photogallery/Sports/
ധോണിക്കൊപ്പം ജേഴ്‌സി നമ്പര്‍ 7നും ഇനി വിശ്രമം; ഏഴാം നമ്പർ ജേഴ്സി പിൻവലിച്ച് ബിസിസിഐ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories