Shane Warne vs Sachin Tendulkar: സച്ചിന്‍-വോണ്‍ പോരാട്ടം; ക്രിക്കറ്റ് പ്രേമികൾ ശ്വാസമടക്കിപ്പിടിച്ച് കണ്ട ഏറ്റവും വലിയ താരവൈരം
- Published by:Rajesh V
- news18-malayalam
Last Updated:
കസേരയുടെ തുമ്പിലിരുന്ന് ശ്വാസമടക്കിപ്പിടിച്ചേ സച്ചിൻ-വോൺ പോരാട്ടം കാണാനാകൂ. പിച്ചിൽ പരസ്പരം പോരടിക്കുമ്പോഴും ക്രീസിന് പുറത്ത് ആത്മ സുഹൃത്തുക്കളായും ഇതിഹാസ താരങ്ങൾ കാണികൾക്ക് അദ്ഭുതം തീർത്തു...
advertisement
1/5

സച്ചിൻ- വോൺ പോരാട്ടം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ താരവൈരത്തിനായി കാണികൾ കാത്തിരിക്കുകുമായിരുന്നു. കസേരയുടെ തുമ്പിലിരുന്ന് ശ്വാസമടക്കിപ്പിടിച്ചേ ആ കളി കാണാനാകൂ. പിച്ചിൽ പരസ്പരം പോരടിക്കുമ്പോഴും ക്രീസിന് പുറത്ത് ആത്മ സുഹൃത്തുക്കളായും രണ്ട് ഇതിഹാസങ്ങള്‍ കാണികൾക്ക് അദ്ഭുതം തീർത്തു.
advertisement
2/5
സച്ചിനും വോണും നേര്‍ക്കുനേര്‍ വന്നാല്‍ ആവേശം കൊടിമുടി കയറും. ഒരുകാലത്ത് ഇന്ത്യ- ഓസീസ് പോരാട്ടം ഇരുവരുടെയും പേരിലാണ് അറിയപ്പെട്ടത്. 1993 മുതൽ 2005വരെ ലോക ക്രിക്കറ്റിലെ കൊലകൊമ്പന്‍ ബാറ്റര്‍മാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന്റെ ഹരം. എന്നാല്‍ സച്ചിന് മുന്നിൽ വോണിന്റെ തന്ത്രങ്ങൾ തകർന്നുവീണു.
advertisement
3/5
രാജ്യാന്തര വേദിയില്‍ 29 തവണയാണ് സച്ചിനും വോണും നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ വോണിന് മേല്‍ സച്ചിന്‍ തന്‍റെ മേല്‍ക്കൈ കാണിച്ചു. നാലേ നാല് തവണ മാത്രമേ വോണിന് മാസ്റ്റര്‍ ബ്ലാസ്റ്ററെ പവലിയനിലേക്ക് മടക്കാനായുള്ളൂ.
advertisement
4/5
ചെന്നൈ(1998), കാണ്‍പൂര്‍(1998), അഡ്‌ലെയ്‌ഡ്(1999), മെല്‍ബണ്‍(1999) എന്നീ വേദികളിലായിരുന്നു വോണിന് മുന്നില്‍ സച്ചിന്‍ അടിയറവ് പറഞ്ഞത്. മറ്റ് അവസരങ്ങളിലെല്ലാം സച്ചിന്‍റെ ബാറ്റിംഗ് ചൂടറിഞ്ഞ് മടങ്ങാനായിരുന്നു വോണിന് നിയോഗം.
advertisement
5/5
വോണിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തന്‍റെ പന്ത് നിലത്തുകുത്താന്‍ സച്ചിന്‍ സമയം അനുവദിച്ചില്ല. സ്‌പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ കരുത്തുള്ള തന്‍റെ ക്രിക്കറ്റ് ബുദ്ധി കൊണ്ട് സച്ചിന്‍ വോണിനും ചുട്ട മറുപടി നല്‍കുകയായിരുന്നു. ആദ്യ പന്ത് എറിയാനെത്തുന്നതുമുതൽ വോണിനെ കടന്നാക്രമിക്കുന്ന സച്ചിനെ എത്രവട്ടമാണ് നമ്മൾ കണ്ടിട്ടുള്ളത്. സ്വപ്നത്തിൽ സച്ചിന്റെ ബാറ്റിങ് കണ്ട് ഞെട്ടിയുണർന്നുവെന്ന് പോലും വോൺ തുറന്നുപറഞ്ഞിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
Shane Warne vs Sachin Tendulkar: സച്ചിന്‍-വോണ്‍ പോരാട്ടം; ക്രിക്കറ്റ് പ്രേമികൾ ശ്വാസമടക്കിപ്പിടിച്ച് കണ്ട ഏറ്റവും വലിയ താരവൈരം