Mohammed Shami Reveals | 'ദാമ്പത്യം തകർന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു' മുഹമ്മദ് ഷമി വിഷാദത്തെ മറികടന്നതെങ്ങിനെ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഷമി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹസിൻ ജഹാൻ പരാതിയുമായി രംഗത്തെത്തി. വീട്ടിലെ സ്ഥിതി നിയന്ത്രണാതീതമായി...
advertisement
1/6

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ഞായറാഴ്ച ആത്മഹത്യ ചെയ്തതോടെ വിഷാദരോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി. മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് രാജ്യത്തെ ജനങ്ങൾ മനസിലാക്കുന്നുണ്ട്. ഇന്ത്യൻ ടീമിൽനിന്ന് പുറത്തായതും ദാമ്പത്യം തകർന്നതും തന്‍റെ മാനസികാരോഗ്യത്തെ ഉലച്ചിരുന്നതായി പേസർ മൊഹമ്മദ് ഷമി. വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യാൻ താൻ ഒരിക്കൽ ചിന്തിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ കുടുംബവും സുഹൃത്തുക്കളും കരുത്തുപകർന്നു ഒപ്പംനിന്നതുകൊണ്ടാണ് അതിൽനിന്ന് കരകയറിയതെന്ന് ഷമി പറഞ്ഞു. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഷമി ഇക്കാര്യം പറഞ്ഞത്.
advertisement
2/6
രണ്ട് വർഷം മുമ്പ്, മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിലുള്ള ബന്ധം ഉലഞ്ഞതും വിഷാദതതിന് കാരണമായി. ഷമി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹസിൻ ജഹാൻ പരാതിയുമായി രംഗത്തെത്തി. വീട്ടിലെ സ്ഥിതി നിയന്ത്രണാതീതമായി. താൻ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടതായി ഹസിൻ ജഹാൻ ആരോപിച്ചു. ഗാർഹിക പീഡനത്തെക്കുറിച്ചും പരസ്യമായി ആരോപിച്ചു. എന്നാൽ ആ സമയത്ത് തന്റെ കരിയർ നഷ്ടപ്പെടുത്താൻ അദ്ദേഹം അനുവദിച്ചില്ല. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു മുന്നോട്ടുപോയി.
advertisement
3/6
ഒന്നിലധികം തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഷമി പറഞ്ഞു. തന്നെ തനിച്ചാക്കിയിട്ടില്ലെന്ന് കുടുംബം ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലായ്‌പ്പോഴും ചുറ്റും ഒരാൾ ഉണ്ടായിരുന്നു. മനസമാധാനം വീണ്ടെടുക്കാൻ ആത്മീയവഴികളിലൂടെ സഞ്ചരിച്ചതായും ഷമി പറയുന്നു.
advertisement
4/6
ആളുകളോട് സംസാരിക്കണം, അതുപോലെ തന്നെ കൗൺസിലിംഗും നടത്തണം- രോഗത്തെ മറികടക്കാൻ ഇത് പ്രധാനമാണ്. രോഗത്തിൽനിന്ന് തിരിച്ചുവന്ന ഷമി, ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 18 വിക്കറ്റുകൾ നേടി.
advertisement
5/6
വിരാട് കോഹ്‌ലിയും മറ്റ് സഹതാരങ്ങളും തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഷമി പറഞ്ഞു. നിരാശയും ദേഷ്യവും തോന്നിയപ്പോഴൊക്കെ അവർ ഒപ്പംനിന്നു.
advertisement
6/6
വിഷാദാവസ്ഥയെ മറികടക്കാൻ മുഹമ്മദ് ഷമിക്ക് കഴിഞ്ഞു. എന്നാൽ സുശാന്ത് സിംഗ് രജ്പുത്തിന് അത് സാധിച്ചില്ല. അതുകൊണ്ടുതന്നെ ഏറ്റവും മോശം വഴി അദ്ദേഹം തെരഞ്ഞെടുത്തു. സുശാന്ത് തന്റെ സുഹൃത്തായിരുന്നു, പക്ഷേ അദ്ദേഹത്തിന്‍റെ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ തനിക്ക് സഹായിക്കാൻ സാധിക്കുമായിരുന്നുവെന്നും ഷമി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Sports/
Mohammed Shami Reveals | 'ദാമ്പത്യം തകർന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു' മുഹമ്മദ് ഷമി വിഷാദത്തെ മറികടന്നതെങ്ങിനെ?