TRENDING:

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹിതരായി; വിവാഹം നടന്നത് റിസോർട്ടിൽ

Last Updated:
ചാഹലിനും ധനശ്രീക്കും അഭിനന്ദനം അറിയിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും കമന്റ് ചെയ്തു.
advertisement
1/5
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹിതരായി
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നൃത്തസംവിധായികയും യു ട്യൂബറുമായ ധനശ്രീ വർമയും വിവാഹിതരായി. ചൊവ്വാഴ്ച ഗുരുഗ്രാമിൽ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരം കർമ ലേക്ക് റിസോർട്ടിൽ വച്ചു നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
advertisement
2/5
വിവാഹം കഴിഞ്ഞയുടൻ തന്നെ നവദമ്പതികളുടെ ചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. മറൂൺ ലഹംഗയിൽ അണിഞ്ഞ് ധനശ്രീ എത്തിയപ്പോൾ ഐവറി ഷെർവാണിക്കൊപ്പം മറൂൺ ടർബൻ ധരിച്ചാണ് യുസ് വേന്ദ്ര പ്രത്യക്ഷപ്പെട്ടത്.
advertisement
3/5
ധനശ്രീയുമായുള്ള തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി ചാഹൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഓഗസ്റ്റിലാണ് അറിയിച്ചത്.
advertisement
4/5
'ഞങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങളിരുവരും 'യെസ്' പറഞ്ഞു' എന്ന കുറിപ്പോടെ ആയിരുന്നു ചാഹൽ വിവാഹം നിശ്ചയിച്ച സന്തോഷവാർത്ത പുറത്തുവിട്ടത്. യു ട്യൂബർ കൂടിയായ ധനശ്രീ നേരത്തെ തന്നെ ചാഹലിന്റെ ഇൻസ്റ്റാ പോസ്റ്റുകളിലും ലൈവ് ചാറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
advertisement
5/5
ചാഹലിനും ധനശ്രീക്കും അഭിനന്ദനം അറിയിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും കമന്റ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Sports/
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹിതരായി; വിവാഹം നടന്നത് റിസോർട്ടിൽ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories