TRENDING:

Cristiano Ronaldo | 'ആയിരം ഗോൾ തികയ്ക്കാൻ എനിക്ക് ഏറെക്കാലം ബാക്കിയില്ല'; ക്രിസ്റ്റ്യാനോ റൊണാൾഡോ

Last Updated:
ആയിരം ഗോളുകൾ നേടി രാജകീയമായി പടിയിറങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ നേരത്തെ പറഞ്ഞിരുന്നു
advertisement
1/6
Cristiano Ronaldo | 'ആയിരം ഗോൾ തികയ്ക്കാൻ എനിക്ക് ഏറെക്കാലം ബാക്കിയില്ല'; ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 900 ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോഡ് ആണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
advertisement
2/6
ഫെബ്രുവരി 5ന് 40 വയസ്സ് തികയുന്ന റൊണാൾഡോ 908 ഗോളുകളുമായി കായിക ചരിത്രത്തിലെ ടോപ്പ് സ്കോററാണ്. കൂടാതെ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (എഫ്പിഎഫ്) കളിക്കാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡായ ക്വിനാസ് ഡി പ്ലാറ്റിന ട്രോഫിയും സ്വന്തമാക്കി.
advertisement
3/6
തന്റെ അവസാന ഘട്ട ഫുട്ബോൾ യാത്രകൾ ഇപ്പോൾ ആസ്വദിക്കുകയാണ് അദ്ദേഹം. ആയിരം ഗോളുകൾ നേടി രാജകീയമായി പടിയിറങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ നേരത്തെ പറഞ്ഞിരുന്നു.
advertisement
4/6
എന്നാൽ, ആയിരം ഗോൾ തികയ്ക്കാൻ എനിക്ക് ഏറെക്കാലം ബാക്കിയില്ലെന്നും അദേഹം പറയുന്നു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ഗാല ക്വിനാസ് ഡി ഔറോയിൽ പ്ലാറ്റിനം ക്വിനാസ് സ്വീകരിച്ചതിന് ശേഷമായിരുന്നു റൊണാൾഡോയുടെ പ്രതികരണം.
advertisement
5/6
'ഞാൻ ഇപ്പോൾ എൻ്റെ ജീവിതത്തെ ഈ നിമിഷത്തിൽ ജീവിക്കുന്നു. എനിക്ക് ഇനി ദീർഘകാലത്തെകുറിച്ച് ചിന്തിക്കാൻ കഴിയില്ല', പോർച്ചുഗീസ് കളിക്കാർക്ക് ലഭ്യമായ ഏറ്റവും ഉയർന്ന ബഹുമതി ഏറ്റുവാങ്ങി റൊണാൾഡോ പറഞ്ഞു.
advertisement
6/6
'എനിക്ക് 1000 ഗോളുകളിൽ നേടണമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം എളുപ്പമാണെന്ന് തോന്നുന്നു. കഴിഞ്ഞ മാസം ഞാൻ 900ൽ എത്തി. അടുത്ത കുറച്ച് വർഷങ്ങളിൽ എൻ്റെ കാലുകൾ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഞാൻ 1000 ഗോളുകൾ നേടിയാൽ, അത് കുഴപ്പമില്ല. പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ലെങ്കിലും ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ ഞാന്‍ തന്നെയാണ്', റൊണാൾഡോ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Sports/
Cristiano Ronaldo | 'ആയിരം ഗോൾ തികയ്ക്കാൻ എനിക്ക് ഏറെക്കാലം ബാക്കിയില്ല'; ക്രിസ്റ്റ്യാനോ റൊണാൾഡോ
Open in App
Home
Video
Impact Shorts
Web Stories