TRENDING:

ICC World cup 2023 | റൺസ് പിന്തുടരുമ്പോൾ ഉയർന്ന വ്യക്തിഗത സ്കോർ; മാക്സ്‌വെൽ തീർത്തത് റെക്കോർഡ് പെരുമഴ

Last Updated:
പുറത്താകാതെ 201 റൺസ് നേടിയപ്പോൾ ഒട്ടനവധി റെക്കോർഡുകളും നേട്ടങ്ങളും ഗ്ലെൻ മാക്‌സ്‌വെൽ സ്വന്തം പേരിൽ കുറിച്ചു.
advertisement
1/8
ICC World cup 2023 | റൺസ് പിന്തുടരുമ്പോൾ ഉയർന്ന വ്യക്തിഗത സ്കോർ; മാക്സ്‌വെൽ തീർത്തത് റെക്കോർഡ് പെരുമഴ
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സാണ് ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ കഴിഞ്ഞ ദിവസം മുംബൈയിൽ പുറത്തെടുത്തത്. അഫ്ഗാനിസ്ഥാനെതിരെ തോൽവിയിലേക്ക് നീങ്ങിയ ഓസ്ട്രേലിയയ്ക്ക് അവിശ്വസനീയ ജയമാണ് ഗ്ലെൻ മാക്‌സ്‌വെലിന്‍റെ തകർപ്പൻ ഇന്നിംഗ്സ് സമ്മാനിച്ചത്. പുറത്താകാതെ 201 റൺസ് നേടിയപ്പോൾ ഒട്ടനവധി റെക്കോർഡുകളും നേട്ടങ്ങളും ഗ്ലെൻ മാക്‌സ്‌വെൽ സ്വന്തം പേരിൽ കുറിച്ചു.
advertisement
2/8
ഏകദിന ക്രിക്കറ്റിൽ റൺസ് പിന്തുടരുമ്പോൾ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് മാക്‌സ്‌വെൽ നേടി. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 170 പന്തിൽ നിന്ന് 193 റൺസ് നേടിയ പാകിസ്ഥാൻ താരം ഫഖർ സമാനാണ് ഏകദിനത്തിലെ രണ്ടാം ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച സ്‌കോർ നേടിയത്.
advertisement
3/8
എട്ടാം വിക്കറ്റിൽ പാറ്റ് കമ്മിൻസിനൊപ്പം 202 റൺസിന്റെ കൂട്ടുകെട്ടാണ് മാക്‌സ്‌വെൽ തീർത്തത്. ഇത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഏകദിനത്തിലെ ഏഴാം വിക്കറ്റിനോ അതിനു താഴെയോ ഉള്ള ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയാണ്. മാക്‌സ്‌വെൽ-കമ്മിൻസ് സഖ്യം മുംബൈയിൽ സൃഷ്ടിച്ചത്.
advertisement
4/8
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്‍റെ ഒരു റെക്കോർഡും മാക്‌സ്‌വെൽ പഴങ്കഥയാക്കി. 1983-ൽ ടെന്‍റ്ബ്രിഡ്ജ് വെൽസിൽ സിംബാബ്‌വെയ്‌ക്കെതിരെ കപിൽ ദേവ് നേടിയ 175 റൺസ് ആറാാം നമ്പർ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു. ഈ നേട്ടമാണ് മാക്‌സ്‌വെൽ സ്വന്തം പേരിലാക്കിയത്.
advertisement
5/8
ഏകദിന ക്രിക്കറ്റിൽ ഓപ്പണറല്ലാത്ത ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും മാക്‌സ്‌വെൽ നേടി. ഇക്കാര്യത്തിൽ 2009-ൽ ബുലവായോയിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയുടെ ചാൾസ് കവെൻട്രി നേടിയ 194* ആണ് മാക്‌സ്‌വെൽ മറികടന്നത്. 1987ൽ കറാച്ചിയിൽ പാകിസ്ഥാനെതിരെ 181 റൺസ് നേടിയ ഇതിഹാസതാരം സർ വിവ് റിച്ചാർഡ്‌സ് ആയിരുന്നു ഒരു ലോകകപ്പിലെ ഓപ്പണർ അല്ലാത്ത ബാറ്ററുടെ ഉയർന്ന സ്‌കോർ.
advertisement
6/8
ലോകകപ്പിലെ മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് മാക്‌സ്‌വെൽ നേടിയത്. 2015-ൽ വെസ്റ്റ് ഇൻഡീസിനെതിരെ മാർട്ടിൻ ഗപ്ടിലിന്റെ 237* റൺസിനും 2015-ൽ കാൻബെറയിൽ സിംബാബ്‌വെയ്‌ക്കെതിരെ ക്രിസ് ഗെയ്‌ലിന്റെ 215-നും ശേഷമാണ് മാക്‌സ്‌വെല്ലിന്റെ 201*. അഫ്ഗാനെതിരായ ഇന്നിംഗ്സോടെ ലോകകപ്പിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായും മാക്‌സ്‌വെൽ മാറി.
advertisement
7/8
ഏകദിനത്തിലെ രണ്ടാമത്തെ വേഗമേറിയ ഇരട്ട സെഞ്ച്വറി (പന്തുകൾ കൊണ്ട്) എന്ന നേട്ടവും മാക്‌സ്‌വെൽ സ്വന്തമാക്കി. 128 പന്തിലാണ് മാക്‌സ്‌വെൽ ഇരട്ടസെഞ്ച്വറി തികച്ചത്. 2022ൽ ചാറ്റഗോങിൽ ബംഗ്ലാദേശിനെതിരെ ഇഷാന്റെ കിഷൻ 126 പന്തിൽ ഇരട്ട സെഞ്ച്വറി നേടിയതാണ് ഏറ്റവും വേഗതയേറിയത്.
advertisement
8/8
ഒരു ഓസ്‌ട്രേലിയൻ ബാറ്ററുടെ ആദ്യ ഇരട്ട സെഞ്ച്വറി മാക്‌സ്‌വെൽ അഫ്ഗാനിസ്ഥാനെ നേടിയത്. ഈ ഇന്നിംഗ്സിന്‍റെ കരുത്തിൽ അഫ്ഗാനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് സെമിയിൽ കടക്കാനും ഓസീസിന് കഴിഞ്ഞു. ഏഴ് വിക്കറ്റിന് 91 എന്ന നിലയിൽ പരുങ്ങിയപ്പോഴാണ് മാക്‌സ്‌വെൽ ഒറ്റയ്ക്ക് പോരാട്ടം ഏറ്റെടുത്തത്. 128 പന്ത് നേരിട്ട മാക്‌സ്‌വെൽ 201 റൺസ് നേടി പുറത്താകാതെ നിന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
ICC World cup 2023 | റൺസ് പിന്തുടരുമ്പോൾ ഉയർന്ന വ്യക്തിഗത സ്കോർ; മാക്സ്‌വെൽ തീർത്തത് റെക്കോർഡ് പെരുമഴ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories