'അയാൾക്ക് പ്രായം വളരെ കൂടുതലാണ്' ക്രിസ്റ്റ്യാനോ റൊണാൾഡോയെ വേണ്ടെന്നുവെയ്ക്കാൻ പ്രമുഖ ക്ലബ് പറഞ്ഞ ന്യായം
- Published by:Anuraj GR
- news18-malayalam
Last Updated:
റൊണാൾഡോയുടെ ജന്മദിനത്തിന് സമ്മാനമായി ലഭിച്ച മെഴ്സിഡസ് ബെൻസ് കാർ രജിസ്റ്റർ ചെയ്തത് ജർമ്മനിയിലായിരുന്നു. റൊണാൾഡോ മ്യൂണിക്കിനലേക്ക് മാറുന്നതിനാലാണ് ഇതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു
advertisement
1/7

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽനിന്ന് ജർമ്മനിയിലേക്ക് കൂടുമാറുമോ? ഇപ്പോൾ യുവന്‍റസിന് കളിക്കുന്ന പോർച്ചുഗൽ സൂപ്പർതാരം ബയേൺ മ്യൂണിക്കിലേക്ക് മാറുമെന്ന അഭ്യാഹങ്ങൾ ശക്തമായിരുന്നു. എന്നാൽ റൊണാൾഡോയ്ക്ക് പ്രായ കൂടുതലാണെന്ന പരാമർശവുമായി ബയേൺ മ്യൂണിക്ക് പ്രസിഡന്‍റ് ഹെർബർട്ട് ഹെയ്നർ രംഗത്തെത്തി. ജർമ്മൻ പോർട്ടലായ പിഎൻപിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
advertisement
2/7
അതേസമയം സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേൺ മ്യൂണിക്കിന്റെ പ്രധാന ലക്ഷ്യം റൊണാൾഡോ അല്ലെന്ന സൂചനയും ഹെയ്‌നർ അഭിമുഖത്തിൽ നൽകുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി താരവും ജർമ്മൻ വിംഗറുമായ ലെറോയ് സെയ്നിനെയാണ് മ്യൂണിക്ക് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
3/7
കഴിഞ്ഞ ദിവസം റൊണാൾഡോയുടെ ജന്മദിനത്തിന് സമ്മാനമായി ലഭിച്ച കാർ രജിസ്റ്റർ ചെയ്തത് ജർമ്മനിയിലെ ബവേറിയയിലായിരുന്നു. റൊണാൾഡോ മ്യൂണിക്കിനലേക്ക് മാറുന്നതിനാലാണ് ഇതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
advertisement
4/7
അഞ്ചു തവണ ബാലൺ ഡി ഓർ പുരസ്ക്കാരം നേടിയ റൊണാൾഡോ 35-ാം ജന്മദിനമാണ് അടുത്തിടെ ആഘോഷിച്ചത്.
advertisement
5/7
അതേസമയം ബയേൺ മ്യൂണിക്ക് ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന സെയ്നിന് പ്രായം 24 വയസ് മാത്രമാണ്.
advertisement
6/7
ജന്മദിനത്തിൽ റൊണാൾഡോയ്ക്ക് കറുത്ത മെഴ്‌സിഡസ് കാറാണ് സമ്മാനമായി ലഭിച്ചത്.
advertisement
7/7
കാമുകി ജോർജീന റോഡ്രിഗസാണ് സൂപ്പർതാരത്തിന്‍റെ ജന്മദിനം സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Sports/
'അയാൾക്ക് പ്രായം വളരെ കൂടുതലാണ്' ക്രിസ്റ്റ്യാനോ റൊണാൾഡോയെ വേണ്ടെന്നുവെയ്ക്കാൻ പ്രമുഖ ക്ലബ് പറഞ്ഞ ന്യായം