TRENDING:

അടിച്ചുതകർത്ത് സൂര്യകുമാർ യാദവ്; മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ജയം

Last Updated:
44 പന്ത് നേരിട്ട സൂര്യകുമാർ യാദവ് നാല് സിക്സറും 10 ഫോറും ഉൾപ്പടെയാണ് 83 റൺസെടുത്തത്
advertisement
1/6
അടിച്ചുതകർത്ത് സൂര്യകുമാർ യാദവ്; മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ജയം
ഗയാന: വിൻഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. വിൻഡീസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 13 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 83 റൺസെടുത്ത സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.
advertisement
2/6
44 പന്ത് നേരിട്ട സൂര്യകുമാർ യാദവ് നാല് സിക്സറും 10 ഫോറും ഉൾപ്പടെയാണ് 83 റൺസെടുത്തത്. 37 പന്തിൽ 49 റൺസെടുത്ത് പുറത്താകാതെ നിന്ന തിലക് വർമ, സൂര്യകുമാർ യാദവിന് ഉറച്ച പിന്തുണ നൽകി. 20 റൺസെടുത്ത നായകൻ ഹർദ്ദിക് പാണ്ഡ്യയും വിജയത്തിലെത്തിയപ്പോൾ ക്രീസിലുണ്ടായിരുന്നു. (AP Photo/Ramon Espinosa)
advertisement
3/6
ട്വന്റി20യിൽ അരങ്ങേറ്റം നടത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (ഒന്ന്‌) നിരാശപ്പെടുത്തി. ശുഭ്‌മന്‍ ഗില്ലിനും (ആറ്‌) തിളങ്ങാനായില്ല. മലയാളി താരം സഞ്ജു വി സാംസണ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. (AP Photo/Ramon Espinosa)
advertisement
4/6
യശ്വസി ജയ്സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും വേഗത്തിൽ നഷ്ടപ്പെട്ടതിന് പിന്നാലെ ക്രീസിൽ ഒത്തുചേർന്ന സൂര്യകുമാറും തിലക്‌ വര്‍മ കൂട്ടുകെട്ടാണ് മത്സരഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.. (AP Photo/Ramon Espinosa)
advertisement
5/6
മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 28 പന്തില്‍ 50 കടന്നു. 23 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന സൂര്യയാണു കൂടുതല്‍ അപകടകാരി. അല്‍സാരി ജോസഫിനെ സിക്‌സറിനു പറത്താനുള്ള ശ്രമത്തിനിടെ ബ്രാന്‍ഡന്‍ കിങ്‌ പിടിച്ചാണു സൂര്യ മടങ്ങിയത്‌. (AP Photo/Ramon Espinosa)
advertisement
6/6
നേരത്തെ 19 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 40 റണ്ണുമായി പുറത്താകാതെനിന്ന നായകന്‍ റോവ്‌മന്‍ പവലാണ്‌ വെസ്‌റ്റിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്‌. ഓപ്പണര്‍മാരായ ബ്രാന്‍ഡന്‍ കിങ്‌ (42 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 42), കെയ്‌ല്‍ മായേഴ്‌സ് (20 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 25) എന്നിവരും നികോളാസ്‌ പൂരാനും (12 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 20) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. (AP Photo/Ramon Espinosa)
മലയാളം വാർത്തകൾ/Photogallery/Sports/
അടിച്ചുതകർത്ത് സൂര്യകുമാർ യാദവ്; മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ജയം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories