IPL 2020| ഐപിഎൽ യുഎഇയിൽ നടത്താൻ സർക്കാരിന്‍റെ അനുമതി തേടി BCCI
- Published by:Anuraj GR
- news18-malayalam
Last Updated:
സെപ്റ്റംബർ 26 മുതൽ നവംബർ 7 വരെയുള്ള തീയതികളിൽ ഐപിഎൽ നടത്താനാണ് ആലോചിക്കുന്നത്.
advertisement
1/6

മുംബൈ: ഐപിഎൽ 2020 യുഎഇയിൽ നടത്താൻ ഏകദേശ ധാരണയായി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന്‍റെ അനുമതി തേടിയതായി ബിസിസിഐയുടെ ഐപിഎൽ ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. “ഇത്തവണത്തെ ഐപിഎൽ യുഎഇയിൽ നടത്താൻ തീരുമാനമായെങ്കിലും ആദ്യം അവിടെ നടത്താൻ ഇന്ത്യൻ സർക്കാരിനോട് അനുമതി തേടും,” പട്ടേൽ ചൊവ്വാഴ്ച പറഞ്ഞു.
advertisement
2/6
"തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല, അടുത്ത ഏഴോ പത്തോ ദിവസത്തിനുള്ളിൽ നടക്കുന്ന (അടുത്ത) ഐപിഎൽ ഭരണസമിതിയിൽ തീരുമാനിക്കും."- അദ്ദേഹം പറഞ്ഞു.
advertisement
3/6
കൊറോണ വൈറസ് വ്യാപനം ചൂണ്ടിക്കാട്ടി ബിസിസിഐ അനുമതി നൽകിയതിനെത്തുടർന്ന് ഐപിഎൽ യുഎഇയിൽ നടത്താൻ ഒരുങ്ങുന്നതായി ഈ ആഴ്ച ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
advertisement
4/6
ഐപിഎൽ ഭരണസിതി അടുത്തതായി ചേരുമ്പോൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പട്ടേൽ പറഞ്ഞു. ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് പ്രധാന വേദികളായിരിക്കുമെന്നും പട്ടേൽ സ്ഥിരീകരിച്ചു.
advertisement
5/6
അടച്ചിട്ട സ്റ്റേഡിയത്തിലാണോ ടൂർണമെന്റ് നടത്തുക എന്ന് ചോദിച്ചപ്പോൾ യുഎഇ സർക്കാരിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 26 മുതൽ നവംബർ 7 വരെയുള്ള തീയതികളിൽ ഐപിഎൽ നടത്താനാണ് ആലോചിക്കുന്നത്.
advertisement
6/6
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയവും ഐസിസി അക്കാദമിയും ഉൾപ്പെടുന്ന ദുബായ് സ്‌പോർട്‌സ് സിറ്റി ഐപിഎല്ലിന് മികച്ച വേദിയായിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദധർ പറയുന്നത്.