TRENDING:

ISL | ആവേശപ്പോരാട്ടത്തിൽ ജയം നേടി ബെംഗളൂരു; നോർത്ത് ഈസ്റ്റിനെതിരെ ജയം 4-2 ന്

Last Updated:
ക്ലീറ്റൺ സിൽവ, ജയേഷ് റാണെ, പ്രിൻസ് ഇബാര എന്നിവർ നേടിയ ഗോളുകളും മഷൂർ ഷെരീഫിന്റെ സെൽഫ് ഗോളുമാണ് ബെംഗളൂരുവിന് നോർത്ത് ഈസ്റ്റിനെതിരെ ജയം നേടിക്കൊടുത്തത്
advertisement
1/7
ISL | ആവേശപ്പോരാട്ടത്തിൽ ജയം നേടി ബെംഗളൂരു; നോർത്ത് ഈസ്റ്റിനെതിരെ ജയം 4-2 ന്
ഐഎസ്എല്ലിലെ(ISL) ആവേശ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ (NorthEast United) വീഴ്ത്തി ലീഗിൽ വിജയത്തുടക്കം കുറിച്ച് ബെംഗളൂരു എഫ്‌സി (Bengaluru FC ). രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബെംഗളുരുവിന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾ പിറന്നു.
advertisement
2/7
മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ബെംഗളൂരു മത്സരത്തിൽ ലീഡ് എടുക്കുകയായിരുന്നു.
advertisement
3/7
സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ബെംഗളൂരിവിനെ പതിനേഴാം മിനിറ്റില്‍ ഡെഷോണ്‍ ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പിടിച്ചു.
advertisement
4/7
എന്നാല്‍ അഞ്ച് മിനിറ്റിനകം മഷൂര്‍ ഷെരീഫിന്‍റെ സെല്‍ഫ് ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും പിന്നിലാക്കി. 22-ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്‍റെ ഷോട്ട് തടയാനുള്ള ശ്രമത്തില്‍ മഷൂര്‍ ഷെരീഫ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നോർത്ത് ഈസ്റ്റിനെ പിന്നിലാക്കി ബെംഗളൂരു ലീഡ് നേടിയത്.
advertisement
5/7
എന്നാല്‍ നാലു മിനിറ്റിനകം വി പി സുഹൈറിന്‍റെ പാസില്‍ നിന്ന് കൊറേയര്‍ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചു. സമനില ഗോള്‍ വീണതോടെ അക്രമണത്തിലേക്ക് തിരിഞ്ഞ നോർത്ത് ഈസ്റ്റ് ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.
advertisement
6/7
എന്നാൽ കളിയുടെ ഗതി തിരിച്ചുകൊണ്ട് 42-ാം മിനിറ്റില്‍ ജയേഷ് റാണ ബെംഗളുരുവിന്റെ മൂന്നാം ഗോൾ നേടിക്കൊണ്ട് അവരുടെ ലീഡ് വർധിപ്പിച്ചു.
advertisement
7/7
ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയിലും തുടര്‍ന്നതോടെ മത്സരം ആവേശകരമായി. നോര്‍ത്ത് ഈസ്റ്റ് സമനിലഗോളിനായി കിണഞ്ഞു ശ്രമിക്കുന്നതിനിടെ നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്ന് പ്രിന്‍സ് ഇബ്ര ബെംഗലൂരുവിന്‍റെ വിജയം ഉറപ്പിച്ച നാലാം ഗോളും നേടി. ഗോള്‍വീണതിന് പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിന് അടുത്തെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു അവരുടെ പ്രതീക്ഷകളെ തടുത്തിടുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
ISL | ആവേശപ്പോരാട്ടത്തിൽ ജയം നേടി ബെംഗളൂരു; നോർത്ത് ഈസ്റ്റിനെതിരെ ജയം 4-2 ന്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories