TRENDING:

Jasprit Bumrah: 'ആറാം തമ്പുരാൻ'; രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റുമായി ബുംറ; ആറാമത്തെ ഇന്ത്യൻ പേസർ

Last Updated:
ടെസ്റ്റ്, ഏകദിന, ടി20 രാജ്യാന്തര മത്സരങ്ങളിലായി 227 കളികളില്‍നിന്നാണ് ഈ വിക്കറ്റ് നേട്ടം
advertisement
1/6
'ആറാം തമ്പുരാൻ'; രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റുമായി ബുംറ; ആറാമത്തെ ഇന്ത്യൻ പേസർ
ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ. ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരേ നാല് വിക്കറ്റ് നേടിയതോടെയാണ് ബുംറ ഈ നാഴികക്കല്ല് പിന്നിട്ടത്. (AP Image)
advertisement
2/6
ഈ നേട്ടത്തോടെ 400 വിക്കറ്റ് നേടുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളറുമായി. ടെസ്റ്റ്, ഏകദിന, ടി20 രാജ്യാന്തര മത്സരങ്ങളിലായി 227 കളികളില്‍നിന്നാണ് ഈ വിക്കറ്റ് നേട്ടം.  (AP Photo)
advertisement
3/6
ടെസ്റ്റില്‍ 162 വിക്കറ്റുകളും ഏകദിനത്തില്‍ 149 വിക്കറ്റും ടി20യില്‍ 89 വിക്കറ്റുമാണ് ബുംറ നേടിയത്. ബംഗ്ലാദേശിന്റെ സൂപ്പർ ബൗളർ ഹസന്‍ മഹ്‌മൂദിന്റെ വിക്കറ്റെടുത്താണ് ബുംറ 400 വിക്കറ്റ് നേട്ടം നടത്തിയത്. (AP Image)
advertisement
4/6
തുടര്‍ന്ന് തസ്‌കിന്‍ അഹ്‌മദിന്റെ വിക്കറ്റും നേടി നേട്ടം 401 ആക്കി. നേരത്തേ ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാം, മുഷ്ഫിഖുര്‍റഹീം എന്നിവരുടെ വിക്കറ്റും ബുംറ നേടിയിരുന്നു. 2018ലാണ് ബുംറ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. (AP Image)
advertisement
5/6
കപില്‍ദേവ് (687), സഹീര്‍ ഖാന്‍ (597), ജവഗല്‍ ശ്രീനാഥ് (551), മുഹമ്മദ് ഷമി (448), ഇഷാന്ത് ശര്‍മ (434) എന്നിവരാണ് മുന്‍പ് 400 വിക്കറ്റ് നേടിയ പേസര്‍മാര്‍.  (AP Image)
advertisement
6/6
അനില്‍ കുംബ്ലെ, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ എന്നിവരും വിക്കറ്റ് നേട്ടം 400 കടന്നവരാണ്. 953 വിക്കറ്റുകള്‍ നേടിയ കുംബ്ലെയാണ് ഒന്നാമത്. 744 വിക്കറ്റുകള്‍ നേടിയ അശ്വിന്‍ രണ്ടാമതും 707 വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിങ്ങാണ് മൂന്നാമത്.(AFP Image)
മലയാളം വാർത്തകൾ/Photogallery/Sports/
Jasprit Bumrah: 'ആറാം തമ്പുരാൻ'; രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റുമായി ബുംറ; ആറാമത്തെ ഇന്ത്യൻ പേസർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories