പാകിസ്ഥാന് മേൽ അവസാന ആണി അടിച്ച കേശവ് മഹാരാജ്; ഇന്ത്യൻ വംശജനായ ക്രിക്കറ്ററുടെ ജീവിതകഥ
- Published by:Anuraj GR
- news18-malayalam
Last Updated:
കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റിൽ മികച്ച കരിയർ കെട്ടിപ്പടുത്തിയയാളാണ് കേശവ് മഹാരാജിന്‍റെ പ്രണയവും വിവാഹവും കരിയറും ഉൾപ്പെടുന്ന ജീവിതകഥ
advertisement
1/9

ആദ്യാവസാനം ആവേശം വിതറിയ ലോകകപ്പ് പോരാട്ടമായിരുന്നു പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിൽ. മത്സരത്തിന്‍റെ പകുതിയിലേറെ സമയവും വിജയസാധ്യത പുലർത്തിയത് ദക്ഷിണാഫ്രിക്ക. എന്നാൽ അവസാന നിമിഷങ്ങളിലേക്ക് എത്തിയപ്പോൾ, പാകിസ്ഥാൻ വിജയം സ്വപ്നം കണ്ടു. ദക്ഷിണാഫ്രിക്കയുടെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോൾ അവർ വിജയം ഉറപ്പിച്ചിരുന്നു. വിജയത്തിന് 10 റൺസ് അകലെയാണ് ഒമ്പതാം വിക്കറ്റ് നഷ്ടമായത്. എന്നാൽ ഇന്ത്യൻ വംശജനായ കേശവ് മഹാരാജിന് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറയുകയായിരുന്നു. 21 പന്ത് പ്രതിരോധിച്ചുനിന്ന കേശവ് മഹാരാജ് 48-ാം ഓവറിലെ രണ്ടാം പന്തിൽ മുഹമ്മദ് വസിമിനെതിരെ ഫോറടിച്ചാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റിൽ മികച്ച കരിയർ കെട്ടിപ്പടുത്തിയയാളാണ് കേശവ് മഹാരാജ്.
advertisement
2/9
ലോകത്തിലെ ഏറ്റവും മികച്ച ഇടങ്കയ്യൻ ഓർത്തഡോക്സ് സ്പിൻ ബൗളർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കേശവ് മഹാരാജ്. 2016 നവംബറിൽ ഒരു ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച കേശവ് 2017 മെയ് മാസത്തിൽ ഏകദിന ടീമിലേക്ക് എത്തി. വെറും ആറ് വർഷത്തിനുള്ളിൽ, കേശവ് തന്റെ ബൗളിംഗ് കഴിവ് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുകയും ദക്ഷിണാഫ്രിക്കൻ ടീമിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.
advertisement
3/9
കേശവ് മഹാജന്റെ കരിയറിന് ഒരു ആമുഖം ആവശ്യമില്ല. 2006-07 സീസണിൽ 16-ാം വയസ്സിൽ ക്വാസുലു-നതാലിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2009-10-ൽ അദ്ദേഹം ഡോൾഫിൻസ് ടീമിലെത്തി. ഡെയ്ൽ സ്റ്റെയിനെ പോലൊരു മഹാപ്രതിഭ വിരമിച്ചതോടെ ദക്ഷിണാഫ്രിക്കൻ ബോളിങ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന താരമെന്ന നിലയിലേക്കുള്ള കേശവ് മഹാരാജിന്‍റെ വളർച്ച അഭൂതപൂർവമായിരുന്നു. മികച്ച ബൗളർ എന്നതിലുപരി, ദക്ഷിണാഫ്രിക്കയെയും ഡോൾഫിൻസിനെയും പലതവണ രക്ഷപ്പെടുത്തിയ പ്രതിഭാധനനായ ബാറ്റ്സ്മാൻ കൂടിയാണ് അദ്ദേഹം.
advertisement
4/9
കേശവ് മഹാരാജിന് ഇന്ത്യയുമായുള്ള ബന്ധം ഇതിനോടകം പ്രസിദ്ധമാണ്. ക്രിക്കറ്റ് താരത്തിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരായ ആത്മാനന്ദും കാഞ്ചൻ മാലയുമാണ്. 1990 ഫെബ്രുവരി 7 ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വെച്ച് കേശവ് മഹാരാജ് ജനിക്കുന്നത്. കേശവിന്റെ പൂർവ്വികർ ഉത്തർപ്രദേശിലെ ഗോമതി നദിയുടെ തീരത്തുള്ള സുൽത്താൻപുർ നിവാസികളായിരുന്നു.
advertisement
5/9
കേശവ് മഹാരാജിന്റെ പൂർവികൾ മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ തേടി 1874-ൽ ദക്ഷിണാഫ്രിക്കയിലേക്ക് താമസം മാറിയതായാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ചുവളർന്നെങ്കിലും കേശവിന് ഇന്ത്യയുമായി വളരെ അടുത്ത ബന്ധമുണ്ട്. അദ്ദേഹവും കുടുംബവും ഒന്നിലധികം തവണ ഇന്ത്യയിൽ അവധി ആഘോഷിക്കാൻ എത്തിയിട്ടുണ്ട്. കേശവിന്റെ ഭാര്യ ലെറിഷ മുൻസാമിയും ഇന്ത്യൻ വംശജയാണ്.
advertisement
6/9
ദക്ഷിണാഫ്രിക്കയിലെ അറിയപ്പെടുന്ന കഥക് നർത്തകിയാണ് ലെറിഷ മുൻസാമി. 2019-ൽ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും, കൊവിഡ്-19നും അടുത്ത ബന്ധുവിന്റെ മരണവും കാരണം വിവാഹം നീണ്ടു. 2022-ലാണ് കേശവും ലെറിഷയും വിവാഹിതരായത്. ഇന്ത്യൻ ആചാരങ്ങൾക്കനുസൃതമായാണ് വിവാഹവും വിവാഹനിശ്ചയവുമൊക്കെ നടത്തിയത്. കേശവിന്റെ ഇന്ത്യൻ പൈതൃകത്തോടും സംസ്കാരത്തോടുമുള്ള സ്നേഹം വെളിവാക്കുന്നതാണ് ഇതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
advertisement
7/9
47.1K ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള തന്റെ നൃത്തത്തെയും ഫാഷൻ ബോധത്തെയും ആരാധിക്കുന്ന ആളുകളുടെ വലിയൊരു ആരാധകവൃന്ദമാണ് ലെറിഷ മുൻസാമിക്ക് ഉള്ളത്. തന്റെയും ക്രിക്കറ്റ് താരം ഭർത്താവ് കേശവ് മഹാരാജിന്റെയും ഡിന്നർ ഔട്ടിംഗുകൾ, പാർട്ടികൾ, കുടുംബ യാത്രകൾ എന്നിവയിൽ നിന്നുള്ള മനോഹരമായ ഫോട്ടോകൾ ലെറിഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. അവരുടെ നൃത്ത വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്.
advertisement
8/9
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രതിഭാധനനായ ബോളറായ കേശവ് മഹാരാജും ലെറിഷ മുൻസാമിയും ഒരു പൊതു സുഹൃത്ത് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. അതിനുശേഷം അവർ പ്രണയത്തിലാകുകയായിരുന്നു. കേശവ് മഹാരാജും ലെറിഷ മാൻസാമിയും കുറച്ചുകാലം പ്രണയിച്ച ശേഷം തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നെങ്കിലും ഒടുവിൽ അവർ വിവാഹിതരായി.
advertisement
9/9
ഇതിനോടകം കേശവ് മഹാരാജിന്‍റെ ബാറ്റ് ശ്രദ്ധ നേടിയിരുന്നു. ബാറ്റിൽ 'ഓം' ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് വിഷയം ഓൺലൈനിൽ വൈറലായത്. ദക്ഷിണാഫ്രിക്കയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കേശവ് മഹാരാജിന് ഇന്ത്യൻ സംസ്‌കാരത്തിലും ഹിന്ദുമതത്തിലും വലിയ സ്‌നേഹവും ആദരവുമുള്ളതിന്‍റെ തെളിവാണിതെന്നും ആരാധകർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
പാകിസ്ഥാന് മേൽ അവസാന ആണി അടിച്ച കേശവ് മഹാരാജ്; ഇന്ത്യൻ വംശജനായ ക്രിക്കറ്ററുടെ ജീവിതകഥ