Footballer Maria Markovic| ലോകത്തിലെ ഏറ്റവും സുന്ദരിയായ ഫുട്ബോളർ; ആരാധന ക്രിസ്റ്റ്യാനോ റൊണാൾഡോയോട്
- Published by:Rajesh V
- news18-malayalam
Last Updated:
റയൽ മാഡ്രിഡ് ഇതിഹാസം ലൂക്കാ മോഡ്രിച്ച് അന മരിയയുടെ ആരാധനാപാത്രമാണെങ്കിലും റൊണാൾഡോയാണ് അവരുടെ ആദ്യ ചോയ്സ്
advertisement
1/6

ലോകത്തിലെ ഏറ്റവും സുന്ദരിയായ ഫുട്ബോൾ താരമായാണ് ക്രൊയേഷ്യൻ താരം അന മരിയ മാർക്കോവിച്ച് കണക്കാക്കപ്പെടുന്നത്. 2.3 ദശലക്ഷം പേരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. (അന മരിയ മാർക്കോവിച്ച്/ഇൻസ്റ്റാഗ്രാം)
advertisement
2/6
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം ഒരു പുതിയ ചിത്രം പങ്കിട്ടു. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് അന നൽകിയ അടിക്കുറിപ്പ് വിവാദമായി. ഫുട്ബോൾ ജേഴ്സി ധരിച്ചിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച് അന മരിയ അതിന് അടിക്കുറിപ്പ് നൽകിയത് ഇങ്ങനെ- 'ചിത്രത്തിൽ ഞാൻ എന്താണ് ചിന്തിക്കുന്നതെന്നാണ് നിങ്ങൾക്ക് തോന്നുന്നത്?' (അന മരിയ മാർക്കോവിച്ച്/ഇൻസ്റ്റാഗ്രാം)
advertisement
3/6
അന മരിയയുടെ ഈ ചിത്രത്തിന് ഒട്ടേറെ കമന്റുകളാണ് ആരാധകർ നൽകുന്നത്. നിങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് ഈ ചിത്രത്തിന് കമന്റ് ചെയ്ത് ചില ആരാധകർ പറയുന്നു. (അന മരിയ മാർക്കോവിച്ച്/ഇൻസ്റ്റാഗ്രാം)
advertisement
4/6
ക്രൊയേഷ്യൻ ഫുട്ബോൾ താരം അന മരിയയുടെ ഈ പോസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് വരുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. കുറച്ച് കാലം മുമ്പ് ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകിയ ആണെന്നും അദ്ദേഹവുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. (അന മരിയ മാർക്കോവിച്ച്/ഇൻസ്റ്റാഗ്രാം)
advertisement
5/6
അന മാർക്കോവിച്ച് നിലവിൽ സ്വിസ് വനിതാ സൂപ്പർ ലീഗ് ക്ലബ്ബായ ഗ്രാസ്‌ഷോപ്പേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. റയൽ മാഡ്രിഡ് ഇതിഹാസം ലൂക്കാ മോഡ്രിച്ച് അന മരിയയുടെ ആരാധനാപാത്രമാണെങ്കിലും റൊണാൾഡോയാണ് അവരുടെ ആദ്യ ചോയ്സ്. (അന മരിയ മാർക്കോവിച്ച്/ഇൻസ്റ്റാഗ്രാം)
advertisement
6/6
അന മരിയയുടെ പേരിൽ ഒരു അന്താരാഷ്ട്ര ഗോളുണ്ട്. എന്നിരുന്നാലും, ക്രൊയേഷ്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കുറച്ചുനാൾ മുമ്പ് അന മരിയ അവകാശവാദം ഉന്നയിച്ചിരുന്നു. അനാ മരിയയുടെ ഈ അവകാശവാദം ഫുട്ബോൾ ലോകത്ത് ഞെട്ടലുണ്ടാക്കി. (അന മരിയ മാർക്കോവിച്ച്/ഇൻസ്റ്റാഗ്രാം)
മലയാളം വാർത്തകൾ/Photogallery/Sports/
Footballer Maria Markovic| ലോകത്തിലെ ഏറ്റവും സുന്ദരിയായ ഫുട്ബോളർ; ആരാധന ക്രിസ്റ്റ്യാനോ റൊണാൾഡോയോട്