TRENDING:

Maria Sharapova | ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കും ഭാവിവരനും ഉണ്ണി പിറന്നു

Last Updated:
മരിയ തന്റെ കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പേരും വെളിപ്പെടുത്തി
advertisement
1/6
ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കും ഭാവിവരനും ഉണ്ണി പിറന്നു
മുൻ ടെന്നീസ് ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവയ്ക്കും (Maria Sharapova) ഭാവിവരനും കടിഞ്ഞൂൽ കണ്മണി പിറന്നു. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ഷറപ്പോവയും 42 കാരനായ ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടർ ഗിൽക്‌സും 2020 ഡിസംബറിൽ തങ്ങളുടെ വിവാഹ നിശ്ചയം പ്രഖ്യാപിച്ചു. ജൂലൈ 15 വെള്ളിയാഴ്ച താനൊരു ആൺകുഞ്ഞിന് ജന്മം നൽകിയതായി പ്രഖ്യാപിച്ചതോടെ താരത്തിന് മേൽ അഭിനന്ദന പ്രവാഹമാണ്
advertisement
2/6
'ഞങ്ങളുടെ ചെറിയ കുടുംബത്തിന് ആഗ്രഹിക്കാൻ കഴിയുന്ന ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതും പ്രതിഫലദായകവുമായ സമ്മാനം,' തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ടെന്നീസ് താരം എഴുതി (തുടർന്ന് വായിക്കുക)
advertisement
3/6
പോസ്റ്റിൽ തന്റെ മകൻ ജനിച്ചത് ജൂലൈ 1 ന് ആണെന്ന് റോമൻ അക്കങ്ങളിൽ അവർ സൂചിപ്പിച്ചു
advertisement
4/6
മകന്റെ പേര് തിയോഡോർ എന്നാണ് ഷറപ്പോവ വെളിപ്പെടുത്തിയത്
advertisement
5/6
ഏപ്രിലിൽ താൻ ഗർഭിണിയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. കരിയറിൽ നാല് പ്രധാന സിംഗിൾസ് കിരീടങ്ങളും ഒരിക്കലെങ്കിലും കരസ്ഥമാക്കി കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കിയ 10 വനിതകളിൽ ഒരാളാണ് അവർ. 17 വയസ്സുള്ളപ്പോൾ, 2004ൽ, വിംബിൾഡണിൽ അവർ തന്റെ ആദ്യ പ്രധാന കിരീടം നേടി. തുടർന്ന് 2006 യുഎസ് ഓപ്പൺ, 2008 ഓസ്‌ട്രേലിയൻ ഓപ്പൺ, 2012, 2014 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ എന്നിവ നേടിയെടുത്തു
advertisement
6/6
2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും നേടിയ മരിയ ഫൈനലിൽ അമേരിക്കക്കാരിയായ സെറീന വില്യംസിനോട് പരാജയപ്പെട്ടു
മലയാളം വാർത്തകൾ/Photogallery/Sports/
Maria Sharapova | ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കും ഭാവിവരനും ഉണ്ണി പിറന്നു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories