Nehru Trophy Boat Race 2023 |പുന്നമട കായലിൽ തുഴയെറിഞ്ഞ് വനിതകൾ; ആലപ്പുഴ സായി സെന്ററിന് അഭിമാന നിമിഷം
- Published by:Naseeba TC
- news18-malayalam
Last Updated:
തെക്കൻ ഓടിയിൽ ചരിത്ര നേട്ടം
advertisement
1/5

പുന്നമട കായലിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആലപ്പുഴ സായി സെന്റർ ഓഫ് എക്സലൻസ് ചരിത്രമെഴുതി. രാജ്യത്തെ പ്രധാന ജലോൽസവമായ നെഹ്രു ട്രോഫി വള്ളംകളിയിൽ ആദ്യമായി പങ്കെടുത്ത ആലപ്പുഴ സായിയുടെ ജല കായിക കേന്ദ്രം തെക്കൻ ഓടി വിഭാഗത്തിൽ ഒന്നാമതെത്തി.
advertisement
2/5
പെൺകുട്ടികളുടെ വിഭാഗമായ തെക്കൻ ഓടി മൽസര ഇനത്തിൽ കാട്ടിൽ തെക്കേതിൽ വള്ളത്തിലാണ് സായി വനിതകൾ തുഴയെറിഞ്ഞത്. ദേശീയ അന്തർ ദേശീയ മൽസരങ്ങളിൽ മെഡലുകൾ നേടിയവരടങ്ങിയ ടീമാണ് സായിക്കായി ചരിത്രമെഴുതിയത്.
advertisement
3/5
ഒളിംപ്യൻമാർ, ഏഷ്യൻ മെഡലിസ്റ്റുകൾ അടക്കം സമ്പന്നമാണ് ആലപ്പുഴ പുന്നമടയിൽ പ്രവർത്തിക്കുന്ന സായി നാഷണൽ സെന്റർ ഓഫ് എക്സലൻസ്. സ്വന്തം പരിശീലന തട്ടകമായ പുന്നമട കായലിൽ നടന്ന ജലോൽസവത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ആലപ്പുഴ സായി.
advertisement
4/5
രാജ്യത്തിന്റെ കായിക ഭൂപടത്തിലെ പ്രഥമസ്ഥാനമാണ് ആലപ്പുഴ പുന്നമടയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തിനുള്ളത്.
advertisement
5/5
ഇവിടെ പരിശീലനം നടത്തി, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയ അനേകം കായിക താരങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശത്തും ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
Nehru Trophy Boat Race 2023 |പുന്നമട കായലിൽ തുഴയെറിഞ്ഞ് വനിതകൾ; ആലപ്പുഴ സായി സെന്ററിന് അഭിമാന നിമിഷം