ബാറ്റിങ് ടെക്നിക്ക് മെച്ചപ്പെടാൻ സഹായിച്ചത് ഹോട്ടൽ സ്റ്റാഫിന്റെ ഉപദേശം; സച്ചിൻ ടെണ്ടുൽക്കർ
- Published by:Naseeba TC
- news18-malayalam
Last Updated:
തന്റെ ഹോട്ടൽ മുറിയിൽ ഭക്ഷണവുമായി എത്തിയ ജീവനക്കാരൻ നൽകിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച്
advertisement
1/8

ക്രിക്കറ്റിലെ ഇതിഹാസ താരമാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. തന്റെ കരിയറിൽ നിരവധി റെക്കോർഡുകൾ തിരുത്തുകയും പുതിയത് എഴുതിച്ചേർക്കുകയും ചെയ്ത താരമാണ് അദ്ദേഹം. സച്ചിന്റെ ബാറ്റിങ്ങിനെ പ്രകീർത്തിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ തന്റെ ബാറ്റിങ് മെച്ചപ്പെടാൻ സഹായിച്ചത് ഒരു ഹോട്ടൽ ജീവനക്കാരനാണെന്ന് തുറന്നു പറയുകയാണ് സച്ചിൻ.
advertisement
2/8
അൺഅക്കാദമി സംഘടിപ്പിച്ച ഒരു സംവാദത്തിലാണ് സച്ചിൻ തന്റെ കരിയറിനെ കുറിച്ച് അധികം ആരും അറിയാത്ത കാര്യങ്ങൾ തുറന്നു പറഞ്ഞത്. കരിയറിൽ മെച്ചപ്പെടാൻ തന്നെ സഹായിച്ചത് പുതിയ കാര്യങ്ങൾ പഠിക്കാനും ആരിൽ നിന്നും നല്ല ഉപദേശങ്ങൾ സ്വീകരിക്കാൻ തയ്യാറായതുമാണെന്ന് സച്ചിൻ പറയുന്നു.Image: Sachin Tendulkar/Instagram
advertisement
3/8
തന്റെ ബാറ്റിങ് ടെക്നിക്ക് കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചത് ഒരു ഹോട്ടൽ സ്റ്റാഫിന്റെ ഉപദേശമാണെന്ന് സച്ചിൻ പറയുന്നു. 2001 ൽ നടന്ന സംഭവമാണ് സച്ചിൻ ഓർത്തെടുത്തത്. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെയായിരുന്നു സംഭവം.(Image: Sachin Tendulkar/Instagram)
advertisement
4/8
പര്യടനത്തിനായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തിയ സമയം. ചെന്നൈയിലെ താജ് കോറോമാൻഡലിലായിരുന്നു സച്ചിൻ താമസിച്ചിരുന്നത്. തന്റെ ഹോട്ടൽ മുറിയിൽ ഭക്ഷണവുമായി എത്തിയ ജീവനക്കാരൻ നൽകിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച് സച്ചിൻ പറയുന്നു, (Image: Sachin Tendulkar/Instagram)
advertisement
5/8
തമിഴ്നാട്ടിലെ പരമ്പൂർ സ്വദേശിയായ ഗുരുപ്രസാദാണ് സച്ചിന് വിലപ്പെട്ട ഉപദേശം നൽകിയത്. തന്റെ റൂമിൽ ദോശയുമായി എത്തിയ ഗുരുപ്രസാദ് മേശയിൽ ഭക്ഷണം വെച്ചതിന് ശേഷം തനിക്ക് ഒരു ഉപദേശവും നൽകി. (Image: Sachin Tendulkar/Instagram)
advertisement
6/8
ബാറ്റ് സ്വിങ്ങിനെ എൽബോ ഗാർഡ് നിയന്ത്രിക്കുന്നു എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഗുരുപ്രസാദ് ചൂണ്ടിക്കാട്ടിയ കാര്യം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് സച്ചിൻ പറയുന്നു. (Image: Sachin Tendulkar/Instagram)
advertisement
7/8
ഇതേസംഭവം, ഗുരുപ്രസാദ് 2019 ൽ വിവരിച്ചിരുന്നതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. "ഹോട്ടലിൽ ലിഫ്റ്റിൽ കയറാൻ നിൽക്കുമ്പോഴാണ് സച്ചിനെ കാണുന്നത്. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാൻ കയ്യിൽ നല്ലൊരു ബുക്കോ പേപ്പറോ ഉണ്ടായിരുന്നില്ല. അതിനാൽ എന്റെ ബീറ്റ് ബുക്കിലാണ് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയത്. അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ കുറിച്ച് പറയണമെന്ന് എനിക്കുണ്ടായിരുന്നു. (Image: Sachin Tendulkar/Instagram)
advertisement
8/8
ഇത്ര വലിയ താരത്തിനോട് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ കുറിച്ച് അഭിപ്രായം പറയാമോ എന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി പോലും വന്നില്ല. കാരണം മറ്റുള്ളവരോടുള്ള അദ്ദേഹത്തിന‍്റെ പെരുമാറ്റത്തെ കുറിച്ചും വിനയത്തെ കുറിച്ചും ഒരുപാട് കേട്ടിരുന്നു" . എന്നായിരുന്നു അന്ന് ഗുരുപ്രസാദ് പറഞ്ഞത്. (Image: Sachin Tendulkar/Instagram)
മലയാളം വാർത്തകൾ/Photogallery/Sports/
ബാറ്റിങ് ടെക്നിക്ക് മെച്ചപ്പെടാൻ സഹായിച്ചത് ഹോട്ടൽ സ്റ്റാഫിന്റെ ഉപദേശം; സച്ചിൻ ടെണ്ടുൽക്കർ