Sanju Samson: ദുലീപ് ട്രോഫിയിൽ 95 പന്തിൽ സെഞ്ചുറി; തകര്‍പ്പൻ പ്രകടനവുമായി സഞ്ജു സാംസൺ
- Published by:Rajesh V
- news18-malayalam
Last Updated:
ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ സെഞ്ചുറികളുടെ എണ്ണം 11 ആയി
advertisement
1/5

ദുലീപ് ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിൽ ഇന്ത്യ ഡിയുടെ താരമായ സഞ്ജു 95 പന്തുകളിൽനിന്നാണ് സെഞ്ചറിയിലേക്കെത്തിയത്. (Image: X)
advertisement
2/5
ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. 12 ഫോറുകളും മൂന്നു സിക്സറുകളുമാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ സെഞ്ചുറികളുടെ എണ്ണം 11 ആയി. (Image: X)
advertisement
3/5
101 പന്തുകളിൽ 106 റൺസെടുത്ത് താരം പുറത്തായി. നവ്ദീപ് സെയ്നിയുടെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്. 83 പന്തിൽ 89 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ താരം 11 പന്തുകളിൽനിന്ന് സെഞ്ചറിയിലേക്കെത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മത്സരം 87.3 ഓവറിൽ 349 റണ്‍സെടുത്ത് ഇന്ത്യ ഡി പുറത്തായി.
advertisement
4/5
സരൻഷ് ജെയിൻ (59 പന്തിൽ 26), സൗരഭ് കുമാര്‍ (26 പന്തിൽ 13), ആകാശ് സെൻഗുപ്ത (പൂജ്യം), അർഷ്ദീപ് സിങ് (14 പന്തിൽ 11) എന്നിവരും ഇന്ന് പുറത്തായി. ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിനു പുറത്തായി.
advertisement
5/5
റിക്കി ഭുയി (87 പന്തിൽ 56), കെ എസ് ഭരത് (105 പന്തിൽ 52), ദേവ്ദത്ത് പടിക്കൽ (95 പന്തിൽ 50) എന്നിവർ ആദ്യ ദിനം അർധ സെഞ്ചുറി നേടിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി, ഇന്ത്യ ഡിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യ ബിക്കു വേണ്ടി നവ്ദീപ് സെയ്നി അഞ്ചു വിക്കറ്റുകളും രാഹുൽ ചാഹർ മൂന്നു വിക്കറ്റും സ്വന്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Sports/
Sanju Samson: ദുലീപ് ട്രോഫിയിൽ 95 പന്തിൽ സെഞ്ചുറി; തകര്‍പ്പൻ പ്രകടനവുമായി സഞ്ജു സാംസൺ