ലൈംഗിക പീഡന ആരോപണം; പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ കേസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഹർജിയിൽ ഇരുകൂട്ടരുടെയും വാദം കേട്ട സെഷൻസ് ജഡ്ജ് നൗമാൻ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തിരമായ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
advertisement
1/5

ലാഹോർ: യുവ ക്രിക്കറ്റ് താരവും പാകിസ്ഥാൻ ടീം ക്യാപ്റ്റനുമായി ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്.
advertisement
2/5
ലാഹോര്‍ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സെഷൻസ് കോടതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ടത്.
advertisement
3/5
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തു എന്നു കാട്ടിയാണ് യുവതി പരാതി നൽകിയത്. പലയിടങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചു എന്നും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപിച്ചിരുന്നു. തെളിവിനായി മെഡിക്കൽ രേഖകളും ഇവർ ഹാജരാക്കിയിരുന്നു.
advertisement
4/5
ഹർജിയിൽ ഇരുകൂട്ടരുടെയും വാദം കേട്ട സെഷൻസ് ജഡ്ജ് നൗമാൻ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തിരമായ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു. നസീർബാദ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് നിർദേശം.
advertisement
5/5
ബാബറിനെതിരായ ആരോപണങ്ങൾ അസ്വസ്ഥതയുളവാക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും ജഡ്ജി നിരീക്ഷിച്ചു. അതേസമയം ബാബറിനെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്ന കാര്യം പരാതിക്കാരി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
ലൈംഗിക പീഡന ആരോപണം; പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ കേസ്