TRENDING:

Shikhar Dhawan: ഇന്ത്യൻ ക്രിക്കറ്റിലെ 'ഗബ്ബർ' പാഡഴിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം ശിഖർ ധവാൻ

Last Updated:
Shikhar Dhawan Retirement: ഗ്രൗണ്ടില്‍ 100 ശതമാനം പ്രതിബദ്ധതയുള്ള കളിക്കാരൻ. ബാറ്റിങ്ങിലോ അല്ലെങ്കിൽ ഒരു ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോഴോ സിംഗിൾ അല്ലെങ്കിൽ ബൗണ്ടറിയോ രക്ഷിക്കാൻ ഡൈവ് ചെയ്യുമ്പോഴോ ഒക്കെ അതുപ്രകടമാണ്. എപ്പോഴും ജോളിയായിട്ടേ അദ്ദേഹത്തെ കാണാനാകൂ. അദ്ദേഹത്തിന്റെ തുടയിലടിച്ചുള്ള ആഘോഷം, എത്രയോ തവണ കാണികളെ രസിപ്പിച്ചിരിക്കുന്നു. 
advertisement
1/10
ഇന്ത്യൻ ക്രിക്കറ്റിലെ 'ഗബ്ബർ' പാഡഴിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം ശിഖർ ധവാൻ
ശിഖർ ധവാൻ സന്തുഷ്ടനായ ഒരു മനുഷ്യനാണ്, ഇന്ത്യയ്‌ക്കോ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ആഭ്യന്തര ടീമായ ഡൽഹിക്കോ അല്ലെങ്കിൽ വർഷങ്ങളായി അദ്ദേഹം പ്രതിനിധീകരിച്ച വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്കോ ​​വേണ്ടി ക്രിക്കറ്റ് കളിക്കുമ്പോഴും അങ്ങനെ തന്നെ.
advertisement
2/10
ഗ്രൗണ്ടില്‍ 100 ശതമാനം പ്രതിബദ്ധതയുള്ള കളിക്കാരൻ. ബാറ്റിങ്ങിലോ അല്ലെങ്കിൽ ഒരു ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോഴോ സിംഗിൾ അല്ലെങ്കിൽ ബൗണ്ടറിയോ രക്ഷിക്കാൻ ഡൈവ് ചെയ്യുമ്പോഴോ ഒക്കെ അതുപ്രകടമാണ്. എപ്പോഴും ജോളിയായിട്ടേ അദ്ദേഹത്തെ കാണാനാകൂ. അദ്ദേഹത്തിന്റെ തുടയിലടിച്ചുള്ള ആഘോഷം, എത്രയോ തവണ കാണികളെ രസിപ്പിച്ചിരിക്കുന്നു.  (Getty Images)
advertisement
3/10
ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനവും അതുപോലെ ആഘോഷമായി തന്നെ. ആരോടും പരാതിയും വിഷമവും ഒന്നുമില്ലാതെ  നിറ പുഞ്ചിരിയോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ധവാൻ്റെ 'ഏറ്റവും വലിയ ആഗ്രഹം' തൻ്റെ രാജ്യത്തിന് വേണ്ടി കളിക്കുകയായിരുന്നു. അവൻ വർഷങ്ങളോളം ആ ഇന്ത്യൻ ജേഴ്സിയിൽ  ജീവിച്ചു.  (AP)
advertisement
4/10
ശിഖർ ധവാന്റെ കരിയർ ഒരുപാട് സവിശേഷതകൾകൊണ്ട് എന്നെന്നേക്കും  ഓർമിക്കപ്പെടും. ഒഴുകുന്ന കവർ ഡ്രൈവുകൾ, പുൾ ഷോട്ടുകൾ, സ്‌ട്രോക്കുകകൾ, സെഞ്ചുറികൾ, ഐസിസി ടൂർണമെൻ്റുകളിൽ ആത്മുവിശ്വാസത്തോടെയുള്ള മുന്നേറ്റം. തീർച്ചയായും, ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളായി ധവാൻ ഓർമിക്കപ്പെടും. (BCCI)
advertisement
5/10
'ഞാൻ എൻ്റെ ജീവിതത്തിലെ ഒരു ഘട്ടത്തിലാണ് നിൽക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ, നല്ല ഓർമകൾ, മുന്നോട്ട് നോക്കുമ്പോൾ ഒരു പുതിയ ലോകം കാണുന്നു. എനിക്ക് ജീവിതത്തിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഇന്ത്യക്ക് വേണ്ടി കളിക്കുക, ഞാൻ അത് സാധിച്ചു. ജീവിതത്തിൽ മുന്നോട്ട് പോകുന്നതിന് പേജ് മറികടക്കേണ്ടത് പ്രധാനമാണ്, അതിനാലാണ് ഞാൻ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്.'- വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ശിഖർ ധവാൻ പറഞ്ഞു.
advertisement
6/10
'ഡിഡിസിഎ (ഡൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷൻ), ബിസിസിഐയോടും എൻ്റെ ആരാധകരോടും ഞാൻ വളരെ നന്ദിയുള്ളവനാണ്. അതുകൊണ്ടാണ് ഞാൻ എന്നോട് തന്നെ പറയുന്നത്, നിങ്ങൾ ഇനി ഇന്ത്യക്ക് വേണ്ടി കളിക്കില്ല എന്നതിൽ സങ്കടപ്പെടരുത്, നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിച്ചതിൽ സന്തോഷിക്കുക. അതാണ് എനിക്ക് ഏറ്റവും വലിയ കാര്യം'- താരം പറഞ്ഞു.
advertisement
7/10
'ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുക എന്ന ഒരു ലക്ഷ്യമാണ് എൻ്റെ മനസ്സിലുണ്ടായിരുന്നത്, ഒരുപാട് ആളുകളോട് നന്ദി പറഞ്ഞാണ് ഞാൻ അത് നേടിയത്. ആദ്യം എൻ്റെ കുടുംബം, എൻ്റെ ബാല്യകാല പരിശീലകൻ താരക് സിൻഹ, മദൻ ശർമ്മ എന്നിവരുടെ മാർഗനിർദേശപ്രകാരം ഒട്ടേറെ പഠിച്ചു. പിന്നെ വർഷങ്ങളോളം ഞാൻ കളിച്ച എൻ്റെ മുഴുവൻ ടീമിന്റെയും പിന്തുണ ലഭിച്ചു'
advertisement
8/10
ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് 38കാരനായ ധവാൻ പറഞ്ഞു. 2010ലായിരുന്നു ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികൾ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ശിഖര്‍ ധവാന്‍റെ പേരിലുണ്ട്.  2004ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളോടെ 505 റണ്‍സടിച്ചാണ് ശിഖര്‍ ധവാന്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത്. എന്നാല്‍ ടീമിലെ ശക്തമായ മത്സരം കാരണം ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവന്നു.
advertisement
9/10
ഏകദിനത്തില്‍ 2010ലും ടി20യില്‍ 2011ലും ടെസ്റ്റില്‍ 2013ലുമാണ് ശിഖര്‍ ധവാന്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിന ഫോര്‍മാറ്റിലായിരുന്നു ധവാന്‍ ഏറ്റവും തിളങ്ങിയത്. 167 ഏകദിനങ്ങളില്‍ 44.11 ശരാശരിയിലും 91.35 സ്ട്രൈക്ക്റേറ്റിലും 17 സെ‌ഞ്ചുറികളോടെ 6793 റണ്‍സ് അടിച്ചു. 34 ടെസ്റ്റുകളിലാവട്ടെ 7 സെ‌ഞ്ചുറികളോടെ 40.61 ശരാശരിയില്‍ 2315 റണ്‍സാണ് സമ്പാദ്യം. 68 രാജ്യാന്തര ടി20കളില്‍ 27.92 ശരാശരിയിലും 126.36 പ്രഹരശേഷിയിലും 1392 റണ്‍സും നേടി.
advertisement
10/10
ഐപിഎല്ലില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് ശിഖര്‍ ധവാനുണ്ട്. 222 മത്സരങ്ങളില്‍ 35.07 ശരാശരിയിലും 127.12 സ്ട്രൈക്ക് റേറ്റിലും 6768 റണ്‍സ് സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 51 ഫിഫ്റ്റികളും സഹിതമാണിത്. ഡിസംബര്‍ 2022ലായിരുന്നു ധവാന്‍ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. 2021 ജൂലൈയില്‍ അവസാന രാജ്യാന്തര ട്വന്‍റി 20 കളിച്ചു. 2018ന് ശേഷം ടെസ്റ്റ് ശിഖര്‍ ധവാന്‍ കളിച്ചിരുന്നില്ല. 2015 ലോകകപ്പില്‍ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 137 റണ്‍സടിച്ചതാണ് ധവാന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്.
മലയാളം വാർത്തകൾ/Photogallery/Sports/
Shikhar Dhawan: ഇന്ത്യൻ ക്രിക്കറ്റിലെ 'ഗബ്ബർ' പാഡഴിച്ചു; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം ശിഖർ ധവാൻ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories