'എല്ലാത്തിനും കാരണം ഇന്ത്യ'; ടി20 ലോകകപ്പ് മാറ്റിവെച്ചതിന് ബിസിസിഐയെ കുറ്റപ്പെടുത്തി പാക് താരം
- Published by:Anuraj GR
- news18-malayalam
Last Updated:
'ഇന്ത്യയും പാകിസ്ഥാനും പരസ്പരം കളിക്കാൻ ഇത് ഒരു മികച്ച അവസരമാകുമായിരുന്നു. എന്നാൽ അത് മാറ്റിവെച്ചിരിക്കുന്നു. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അത് തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല'
advertisement
1/6

ടി 20 ലോകകപ്പും ഏഷ്യാ കപ്പും നീട്ടിവെച്ചു ഐപിഎൽ നടത്താൻ ശ്രമിക്കുന്നതിന് ബിസിസിഐയ്ക്കെതിരെ വിർശനവുമായി പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ. ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടൽ പ്രതീക്ഷിച്ച ഏഷ്യകപ്പും, ടി20 ലോകകപ്പും മാറ്റിവെപ്പിക്കാൻ ഇടപെട്ടതിന് ബിസിസിഐയെ യുട്യൂബ് ചാനലിലൂടെയാണ് അക്തർ വിമർശിച്ചത്. ജിയോ ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
2/6
ബിസിസിഐയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ അദ്ദേഹം 'മങ്കിഗേറ്റ്' അഴിമതിയെക്കുറിച്ചും ഒരു പരാമർശം നടത്തി, ഹർഭജൻ സിംഗിനെ അന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് രക്ഷിച്ചതായും അക്തർ പറഞ്ഞു.
advertisement
3/6
“ചിലപ്പോൾ അവർക്ക് മെൽബണിൽ എളുപ്പത്തിൽ വിക്കറ്റുകൾ ലഭിക്കും, ചില സമയങ്ങളിൽ മറ്റൊരാളെ കുരങ്ങൻ എന്ന് വിളിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു, സംസാരം പരമ്പര ബഹിഷ്കരിക്കുന്നതിന് കാരണമാകുന്നു. ഞാൻ ഓസ്‌ട്രേലിയക്കാരോട് ചോദിക്കുന്നു, അവരുടെ(ഇന്ത്യക്കാരുടെ) ധാർമ്മികത എവിടെ? ” അക്തർ പറഞ്ഞു.
advertisement
4/6
അത്തരം ഒരു സംഭവവും നടന്നില്ലെന്ന് പറഞ്ഞു. ഇവ നിങ്ങളുടെ ധാർമ്മികതയാണോ, നിങ്ങൾക്ക് മൈക്കിൽ ശബ്ദങ്ങൾ ലഭിച്ചില്ലേ, ”അക്തർ പറഞ്ഞു.
advertisement
5/6
ഏഷ്യാ കപ്പ് തീർച്ചയായും നടക്കേണ്ടതായിരുന്നുവെന്ന് അക്തർ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും പരസ്പരം കളിക്കാൻ ഇത് ഒരു മികച്ച അവസരമാകുമായിരുന്നു. എന്നാൽ അത് മാറ്റിവെച്ചിരിക്കുന്നു. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അത് തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
advertisement
6/6
“ടി 20 ലോകകപ്പും നടത്താമായിരുന്നു, പക്ഷേ ഇത് നടത്താൻ അവർ(ഇന്ത്യ) അനുവദിക്കില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്ലിന് ഒരു കുഴപ്പവും വരാൻ പാടില്ല. ലോകകപ്പ് വേണമെങ്കിൽ നരകത്തിലേക്ക് പോകട്ടെ, ”അക്തർ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Sports/
'എല്ലാത്തിനും കാരണം ഇന്ത്യ'; ടി20 ലോകകപ്പ് മാറ്റിവെച്ചതിന് ബിസിസിഐയെ കുറ്റപ്പെടുത്തി പാക് താരം