TRENDING:

എന്തൊരു സ്പീഡ്! ലോകകപ്പ് നോക്ക്ഔട്ട്‌ റൗണ്ടിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരമായി ശ്രേയസ് അയ്യർ

Last Updated:
67 ബോളിൽ സെഞ്ചുറി നേടിയാണ് ശ്രേയസ് അയ്യർ ഈ നേട്ടം കൈവരിച്ചത്.
advertisement
1/5
എന്തൊരു സ്പീഡ്! ലോകകപ്പ് നോക്ക്ഔട്ട്‌ റൗണ്ടിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരമായി ശ്രേയസ് അയ്യർ
48 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യന്‍ താരം ശ്രേയസ് അയ്യർ. ന്യൂസിലൻഡിന് എതിരെ സെഞ്ച്വറി നേടിയതോടെ ലോക കപ്പിലെ നോക്ക്‌ഔട്ട് റൗണ്ടിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരമായി ശ്രേയസ് അയ്യർ മാറി. 40 ബോളിൽ ഗ്ലെൻ മാക്സ് വെൽ സെഞ്ച്വറി നേടിയിരുന്നു എങ്കിലും അത് ലീഗിലെ വേഗത്തിലുള്ള സെഞ്ചുറി ആയി മാത്രമേ നില നിൽക്കൂ. 67 ബോളിൽ സെഞ്ചുറി നേടിയാണ് ശ്രേയസ് അയ്യർ ഈ നേട്ടം കൈവരിച്ചത്.
advertisement
2/5
തന്റെ ഹോം ഗ്രൗണ്ടായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അയ്യർ ഈ മിന്നും പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ രണ്ട് ലോക കപ്പുകളിൽ സെമി ഫൈനലിൽ പുറത്തായ ഇന്ത്യയുടെ തിരിച്ചു വരവിനുള്ള പ്രതീക്ഷ കൂട്ടുന്നതായിരുന്നു അയ്യരുടെ പ്രകടനം.
advertisement
3/5
ശ്രേയസിന്റെ സെഞ്ചുറിയും കോലിയുടെ അമ്പതാം സെഞ്ചുറിയും ഒപ്പം ഗില്ലിന്റെയും രാഹുലിന്റെയും അർധ സെഞ്ചുറികളും കൂടിയായപ്പോൾ ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യയുടെ റൺ മല ഉയർന്നു. അമ്പത് ഓവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 397 റൺസ് എടുത്തിരുന്നു. വേഗത്തിലുള്ള സെഞ്ച്വറി എന്ന നാഴികക്കല്ല് കൂടാതെ റിക്കി പോണ്ടിങിനും ആദം ഗിൽക്രിസ്റ്റിനും ഒപ്പം എക്സ്ക്ലൂസിവ് ക്ലബ്ബിലും ശ്രേയസ്സ് അയ്യർ തന്റെ പേര് എഴുതിച്ചേർത്തു.
advertisement
4/5
ഇന്ത്യക്കെതിരെ ലോകകപ്പ് ഫൈനലിൽ 2003ലും 2007ലും ആയി പോണ്ടിങ്ങും ഗിൽക്രിസ്റ്റും എട്ട് സിക്സുകൾ നേടിയിരുന്നു. ഈ റോക്കോർഡിന് ഒപ്പമാണ് അയ്യർ എത്തിയത്. വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ശേഷം ലോക കപ്പിൽ 500 റൺ കടക്കുന്ന മൂന്നാമത്തെ താരമായും ശ്രേയസ് അയ്യർ മാറി.
advertisement
5/5
നെതർലൻഡിന് എതിരെ 62 ബോളിൽ സെഞ്ചുറി നേടിയ കെ എൽ രാഹുലിന് ശേഷം ലോക കപ്പിൽ വേഗത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആയും ശ്രേയസ് മാറി.അഫ്ഗാനിസ്ഥാന് എതിരെ 63 ബോളിൽ സെഞ്ചുറി നേടിയ രോഹിത്തിന്റെ റെക്കോർഡ് മറികടന്നാണ് കെ.എൽ രാഹുൽ റെക്കോർഡ് ലിസ്റ്റിൽ ഇടം പിടിച്ചത്.
മലയാളം വാർത്തകൾ/Photogallery/Sports/
എന്തൊരു സ്പീഡ്! ലോകകപ്പ് നോക്ക്ഔട്ട്‌ റൗണ്ടിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരമായി ശ്രേയസ് അയ്യർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories