IND vs PAK, T20 World Cup 2021: ലോകകപ്പ് വേദികളിലെ ചരിത്രം തിരുത്തി പാകിസ്ഥാൻ; ഇന്ത്യ-പാക് മത്സരത്തിലെ നിർണായക നിമിഷങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഇന്ത്യ -പാകിസ്ഥാൻ ഐസിസി ടി 20 ലോകകപ്പ് 2021 മത്സരത്തിലെ മികച്ച നിമിഷങ്ങൾ ഇതാ.....
advertisement
1/11

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം (വലത്) ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഇരുരാജ്യങ്ങളുടെയും ആദ്യമത്സരമായിരുന്നു ദുബായിൽ നടന്നത്. (AP Photo)
advertisement
2/11
രണ്ടുവർഷക്കാലത്തിന് ശേഷം ബദ്ധവൈരികൾ ഏറ്റുമുട്ടുന്നത് കാണാൻ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ആരാധകരാൽ നിറഞ്ഞിരുന്നു. (AP Photo)
advertisement
3/11
ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയെ പുറത്താക്കിക്കൊണ്ട് ഓപ്പണർ ബൗളർ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ തകർച്ചയ്ക്ക് തുടക്കമിട്ടത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു ഷഹീൻ. പിന്നാലെ കെ എൽ രാഹുലിന്റെ വിക്കറ്റ് തെറിപ്പിച്ച ഷഹീൻ പാകിസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. (AP Photo)
advertisement
4/11
സിക്സും ഫോറുമടിച്ച് മികച്ച രീതിയിലാണ് സൂര്യകുമാർ യാദവ് ഇന്നിങ്സ് തുടങ്ങിയത്. പവർപ്ലേയിലെ അവസാന ഓവറിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകിയാണ് സൂര്യകുമാർ പുറത്തായത്. ഹസൻ അലിക്കാണ് വിക്കറ്റ്. (AP Photo)
advertisement
5/11
തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ചേർന്നതോടെയാണ് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യ കരകയറിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 53 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. (AP Photo)
advertisement
6/11
മികച്ച രീതിയിലായിരുന്നു പന്ത് ബാറ്റ് ചെയ്തത്. സിക്സറുകളും ഫോറുകളും പന്തിന്റെ ബാറ്റിൽ നിന്ന് ഒഴുകി. എന്നാൽ 30 പന്തിൽ 39 റൺസുമായി നിൽക്കവെ പന്ത് പുറത്താവുകയായിരുന്നു. (AP Photo)
advertisement
7/11
ഒരു വശത്ത് വിക്കറ്റുകൾ തുടരെ വീണപ്പോഴും മറുവശത്ത് ക്യാപ്റ്റൻ കോഹ്ലി കീഴടങ്ങാൻ ഭാവമില്ലായിരുന്നു. കോഹ്ലിയുടെ അർധസെഞ്ചുറിയാണ് (57)ഇന്ത്യൻ സ്കോർ 150 കടത്തിയത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് ഇന്ത്യ നേടിയത്. (AP Photo)
advertisement
8/11
മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാന് തകർപ്പൻ തുടക്കമായിരുന്നു. ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് പുതിയ പന്തിനെ നന്നായി നേരിട്ടു. (AP Photo)
advertisement
9/11
മനോഹരമായ ഡ്രൈവുകളും പുൾഷോട്ടുകളുമായി കളം നിറഞ്ഞ ബാബർ അസം രണ്ട് സിക്സുകളും നാലു ഫോറുകളുമായി 52 പന്തിൽ 68 റൺസെടുത്ത് പുറത്താകാതെ നിന്നു. (AP Photo)
advertisement
10/11
മറുവശത്ത് മുഹമ്മദ് റിസ്വാൻ 55 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്നു. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങിയതായിരുന്നു റിസ്വാന്റെ മനോഹര ഇന്നിങ്സ്. (AP Photo)
advertisement
11/11
17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാൻ വിജയലക്ഷ്യം മറികടന്നു. (AP Photo)
മലയാളം വാർത്തകൾ/Photogallery/Sports/
IND vs PAK, T20 World Cup 2021: ലോകകപ്പ് വേദികളിലെ ചരിത്രം തിരുത്തി പാകിസ്ഥാൻ; ഇന്ത്യ-പാക് മത്സരത്തിലെ നിർണായക നിമിഷങ്ങൾ