TRENDING:

ധോണിപ്പടയ്ക്ക് വിസിലടിച്ച് തൃഷ; സഞ്ജുവിന്റെ റോയല്‍സിന് പിന്തുണയുമായി ജയറാമും ബിജുമേനോനും

Last Updated:
ചെപ്പോക്ക് ഇന്നലെ താരങ്ങളുടെ എണ്ണം കൊണ്ടും ആരാധകരെ ആവേശം കൊള്ളിച്ചു.
advertisement
1/6
ധോണിപ്പടയ്ക്ക് വിസിലടിച്ച് തൃഷ; സഞ്ജുവിന്റെ റോയല്‍സിന് പിന്തുണയുമായി ജയറാമും ബിജുമേനോനും
ചെപ്പോക്കില്‍ ആര്‍ത്തുവിളിച്ച ആയിരങ്ങള്‍ക്ക് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് വിജയക്കൊടി പാറിച്ചപ്പോള്‍ മഞ്ഞക്കടലായ ആരാധകര്‍ക്കൊപ്പം കളികാണാന്‍ എത്തിയ താരങ്ങളും നിരാശയിലായി. ചെപ്പോക്ക് ഇന്നലെ താരങ്ങളുടെ എണ്ണം കൊണ്ടും ആരാധകരെ ആവേശം കൊള്ളിച്ചു.
advertisement
2/6
ധോണിക്കു വേണ്ടി തൃഷ, ലോകേഷ് കനകരാജ്, സതീഷ്, ഉദയനിധി, ബിന്ദു മാധവി, മേഘ ആകാശ്, ഐശ്വര്യ രാജേഷ് തുടങ്ങിയവര്‍ ഗാലറിയില്‍ അണിനിരന്നു.
advertisement
3/6
മലയാളത്തില്‍ നിന്ന് ബിജു മേനോന്‍, ജയറാം, പാര്‍വതി തുടങ്ങിയവരുമുണ്ടായിരുന്നു. സഞ്ജു സാംസണിനും രാജസ്ഥാനും പിന്തുണ നല്‍കിയാണ് മലയാളി താരങ്ങള്‍ ചെപ്പോക്കില്‍ എത്തിയത്.
advertisement
4/6
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ്.
advertisement
5/6
വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍നിന്ന് തിരിച്ചുപിടിച്ചു. നാലു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം.
advertisement
6/6
ചെപ്പോക് സ്റ്റേഡിയത്തില്‍ 2008ലെ പ്രഥമ സീസണിനു ശേഷം രാജസ്ഥാന്‍ ചെന്നൈ തോല്‍പ്പിക്കുന്നത് ഇതാദ്യം.
മലയാളം വാർത്തകൾ/Photogallery/Sports/
ധോണിപ്പടയ്ക്ക് വിസിലടിച്ച് തൃഷ; സഞ്ജുവിന്റെ റോയല്‍സിന് പിന്തുണയുമായി ജയറാമും ബിജുമേനോനും
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories