'എന്റെ ജീവിതത്തിലെ നിര്‍ണായകമായ രണ്ടു കാര്യങ്ങള്‍ 18ന്' ജഴ്‌സി നമ്പറുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് കോലി
- Published by:Sarika KP
- news18-malayalam
Last Updated:
'എന്റെ അച്ഛൻ മരിച്ചത് ഒരു ഡിസംബർ 18-നായിരുന്നു. പിന്നീട് ഈ നമ്പറുമായി ഒരു കോസ്മിക് കണക്ഷൻ ഉണ്ടെന്ന് എനിക്ക് തോന്നി'
advertisement
1/6

ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കരുത്തനാണ് വിരാട് കോഹ്ലി. എന്നാൽ അതിരുകടന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇപ്പോൾ താരത്തിനു കേൾക്കേണ്ടി വരുന്നത്. വിരാട് കോലി ഇത്തരം പ്രതിസന്ധി ഘട്ടത്തിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ടെങ്കിലും അതൊക്കെ താരം മറികടന്നിരുന്നു. ഇത്കൂടാതെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ വരെ കോലിയുടെ മോശം ഫോമിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട്.
advertisement
2/6
18 ആണ് കോലിയുടെ ജഴ്‌സി നമ്പര്‍. ഇപ്പോഴിതാ താരം തന്റെ ജഴ്‌സി നമ്പര്‍ 18-നെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ കുപ്പായത്തിലും ആര്‍സിബിയുടെ കുപ്പാത്തിലും ഇതു തന്നെയാണ് നമ്പര്‍. ഈ നമ്പറും കോലിയും തമ്മില്‍ വാക്കുകള്‍ക്ക് അപ്പുറമുള്ള ഒരു അടുപ്പമുണ്ട്.
advertisement
3/6
'അണ്ടർ-19 ലോകകപ്പിന്റെ സമയത്താണ് എനിക്ക് ആദ്യമായി പതിനെട്ടാം നമ്പർ ജഴ്സി ലഭിക്കുന്നത്. അന്ന് എന്നെ സംബന്ധിച്ച് അത് ഒരു സാധാരണ നമ്പറായിരുന്നു. എന്നാൽ പിന്നീട് അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഖ്യയായി മാറിയെന്നാണ് വിരാട് കോലി പറഞ്ഞത്.
advertisement
4/6
ഞാൻ ആദ്യമായി രാജ്യത്തിനായി അരങ്ങേറിയത് ഒരു ഓഗസ്റ്റ് 18-ന് ആയിരുന്നു, അതു മാത്രമല്ല, എന്റെ അച്ഛൻ പ്രേം കോലി മരിച്ചത് ഒരു ഡിസംബർ 18-ന് ആണ്. എന്റെ ജീവിതത്തിലെ നിർണായകമായ രണ്ടു കാര്യങ്ങൾ സംഭവിച്ച ദിവസം. ഈ നമ്പറുമായി ഒരു കോസ്മിക് കണക്ഷൻ ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നി' സ്റ്റാർ സ്പോർട്സിന്റെ വീഡിയോയിൽ താരം പറയുന്നു.
advertisement
5/6
തന്റെ ജഴ്സിയിട്ട് ആരാധകരെ ഗാലറിയിൽ കാണുമ്പോൾ അത് സ്വപ്നം പോലെ തോന്നുമെന്നും കോലി പറയുന്നു. 'കുട്ടിക്കാലത്ത് എന്റെ ഹീറോകളുടെ ജഴ്സി ധരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.
advertisement
6/6
അതുകൊണ്ടാണ് എന്റെ ജഴ്സി ആളുകൾ ധരിച്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് സ്വപ്നം പോലെ തോന്നുന്നത്. എല്ലാം ദൈവം നൽകിയ അവസരമായിട്ടാണ് കാണുന്നത്. അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു.'
മലയാളം വാർത്തകൾ/Photogallery/Sports/
'എന്റെ ജീവിതത്തിലെ നിര്‍ണായകമായ രണ്ടു കാര്യങ്ങള്‍ 18ന്' ജഴ്‌സി നമ്പറുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് കോലി