World Cup 2023 | വിരാട് കോഹ്ലി ഉൾപ്പടെ മൂന്ന് സൂപ്പർതാരങ്ങൾക്ക് നാണക്കേടിന്‍റെ ലോകകപ്പ് റെക്കോർഡ്
- Published by:Anuraj GR
- news18-malayalam
Last Updated:
വിജയത്തിളക്കത്തിലും ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലിക്ക് അത്ര നല്ല അനുഭവമല്ല ഇംഗ്ലണ്ടിനെതിരായ മത്സരം സമ്മാനിച്ചത്
advertisement
1/6

ലക്‌നൗ: ലോകകപ്പിൽ അപരാജിത മുന്നേറ്റത്തിലാണ് ടീം ഇന്ത്യ. തുടർച്ചയായ ആറാം മത്സരത്തിലും വിജയിച്ച ഇന്ത്യ ഈ ലോകകപ്പിൽ സെമി ബെർത്ത് ഉറപ്പാക്കുന്ന ആദ്യ ടീമായി മാറി. ഇന്ത്യ ഉയർത്തിയ 230 റൺസിന്‍റെ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ഇംഗ്ളണ്ട് 129 റൺസിന് പുറത്താകുകയായിരുന്നു. നായകൻ രോഹിത് ശർമ്മയുടെ മികവും ബോളർമാരുടെ അതുല്യപ്രകടനവുമാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയമൊരുക്കിയത്.
advertisement
2/6
വിജയത്തിളക്കത്തിലും ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലിക്ക് അത്ര നല്ല അനുഭവമല്ല ഇംഗ്ലണ്ടിനെതിരായ മത്സരം സമ്മാനിച്ചത്. ഒരു ലോകകപ്പ് മത്സരത്തിൽ ഇതാദ്യമായി കോഹ്ലി ഡക്കായി പുറത്തായി എന്ന നാണക്കേടാണ് താരത്തെ തേടിയെത്തിയത്.
advertisement
3/6
വിരാട് കോഹ്ലിക്ക് പുറമെ ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് എന്നിവർക്കും ഇതേ അനുഭവമുണ്ടായി. ഇവരും ഒരു ലോകകപ്പ് മത്സരത്തിൽ ഡക്കായി പുറത്താകുന്നത് ഇതാദ്യമാണ്.
advertisement
4/6
നാലാം ഓവറിൽ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായതോടെയാണ് കോലി ക്രീസിലെത്തിയത്. മത്സരത്തിന്റെ ഏഴാം ഓവറിൽ, ഡേവിഡ് വില്ലിക്കെതിരെ റിങ്ങിന്റെ മുകളിലുള്ള മിഡ്-ഓഫ് ഫീൽഡറെ ക്ലിയർ ചെയ്യാനുള്ള കോഹ്ലിയുടെ ശ്രമം പിഴച്ചു. പന്ത് ബെൻ സ്റ്റോക്ക്സ് പിടികൂടി. ഒമ്പത് പന്ത് നേരിട്ട കോഹ്ലിക്ക് ഒരു റൺസുമെടുക്കാനായില്ല. ഒരു ഏകദിന ലോകകപ്പ് മത്സരത്തിൽ ആദ്യമായാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡക്കിന് പുറത്താകുന്നത്.
advertisement
5/6
230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിൽ റൂട്ടിനെ പുറത്താക്കിയത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ്. റൂട്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിലായിരുന്നു ഗോൾഡൻ ഡക്കായി റൂട്ടിന്‍റെ പുറത്താകൽ.
advertisement
6/6
വൈകാതെ ബെൻ സ്റ്റോക്‌സിനെ മുഹമ്മദ് ഷമി പുറത്താക്കി. കോഹ്‌ലിയെ ക്യാച്ചെടുത്ത് പുറത്താക്കിയ സ്റ്റോക്ക്സിനോട് ഷമി പ്രതികാരം വീട്ടുകയായിരുന്നു. സ്റ്റോക്ക്സിന്‍റെ സ്റ്റംപ് ഷമി തകർത്തപ്പോൾ അദ്ദേഹത്തിന് ഒരു റൺസ് പോലും നേടാനായിരുന്നില്ല.
മലയാളം വാർത്തകൾ/Photogallery/Sports/
World Cup 2023 | വിരാട് കോഹ്ലി ഉൾപ്പടെ മൂന്ന് സൂപ്പർതാരങ്ങൾക്ക് നാണക്കേടിന്‍റെ ലോകകപ്പ് റെക്കോർഡ്