TRENDING:

പ്രധാനമന്ത്രി മോദിയുടെ സന്ദർശനവും അബുദാബി ക്ഷേത്രത്തിലെ ഉത്സവവും ഒരുമിച്ച്

Last Updated:
അബുദാബിയിൽ പുതിയതായി നിർമ്മിച്ച ബൊച്ചൻസ്വാസി അക്ഷർ പൂർഷോതം സ്വാമിനാരായണ സാന്ത (ബി‌എ‌പി‌എസ്) ക്ഷേത്രത്തിലാണ് വിപുലമായ ജന്മാഷ്ടമി ഉത്സവം നടക്കുന്നത്
advertisement
1/3
പ്രധാനമന്ത്രി മോദിയുടെ സന്ദർശനവും അബുദാബി ക്ഷേത്രത്തിലെ ഉത്സവവും ഒരുമിച്ച്
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും അബുദാബിയിൽ നിർമാണം പൂർത്തിയായ ഹൈന്ദവക്ഷേത്രത്തിലെ ജന്മാഷ്ടമി ഉത്സവവും ഒരുമിച്ച് . ഓഗസ്റ്റ് 23നാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. ഇതേദിവസമാണ് ജൻമാഷ്ടമി ഉത്സവവും. ബഹ്‌റൈൻ സന്ദർശിക്കാനായി പോകുന്ന പ്രധാനമന്ത്രി യുഎഇ സായിദ് പുരസ്കാരം ഏറ്റുവാങ്ങുന്നതിനായാണ് വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് മോദിഅബുദാബിയിൽ എത്തുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച അറിയിച്ചു.
advertisement
2/3
അബുദബിയിൽ പുതിയതായി നിർമ്മിച്ച ബൊച്ചൻസ്വാസി അക്ഷർ പൂർഷോതം സ്വാമിനാരായണ സാന്ത (ബി‌എ‌പി‌എസ്) ക്ഷേത്രത്തിലാണ് വിപുലമായ ജന്മാഷ്ടമി ഉത്സവം നടക്കുന്നത്. ഇതിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
advertisement
3/3
1200ഓളം ഭക്തർ ഉത്സവത്തിൽ പങ്കെടുക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഉത്സവത്തിന്‍റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനവിവരം ഭാരവാഹികൾ അറിയുന്നത്. ഇതേത്തുടർന്ന് ഉത്സവച്ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/Photogallery/Gulf/
പ്രധാനമന്ത്രി മോദിയുടെ സന്ദർശനവും അബുദാബി ക്ഷേത്രത്തിലെ ഉത്സവവും ഒരുമിച്ച്
Open in App
Home
Video
Impact Shorts
Web Stories