Kamal Harris | ഇന്ത്യൻ പാരമ്പര്യം കൈവിടാത്ത കമലാ ഹാരിസ്; അമേരിക്കൻ വൈസ് പ്രസിഡന്‍റിനെക്കുറിച്ച് അറിയാൻ ചില കാര്യങ്ങൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
അമേരിക്കയിൽ വർണ്ണവെറിക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരായി നടന്ന പ്രതിഷേധ മാർച്ചുകളിൽ സജീവ പങ്കാളിയായിരുന്നു കമല
advertisement
1/11

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റ്, ആ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ തുടങ്ങി നിരവധി ചരിത്രം എഴുതി ചേർത്താണ് കമലാ ഹാരിസ് അമേരിക്കയുടെ ഭരണത്തലപ്പത്തേക്കെത്തുന്നത്. യുഎസ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയായ കമലയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ (Image: Network18 Graphics)
advertisement
2/11
എന്‍ഡോക്രിണോളജിയിൽ ഉപരി പഠനത്തിനായി 1960ലാണ് കമലയുടെ അമ്മയായ ശ്യാമള ഗോപാലൻ തമിഴ്നാട്ടിൽ നിന്നും യുഎസിലെത്തിയത്. അറിയപ്പെടുന്ന ഒരു ബ്രെസ്റ്റ് കാൻസർ സയന്‍റിസ്റ്റായിരുന്നു ശ്യാമള (Image: Network18 Graphics)
advertisement
3/11
ചർച്ചിലും ക്ഷേത്രങ്ങളിലും ഒരു പോലെ സന്ദർശനം നടത്തിയാണ് കമലയും സഹോദരിയും വളർന്നു വന്നത് (Image: Network18 Graphics)
advertisement
4/11
2019ലാണ് തിരഞ്ഞെടുപ്പിലേക്ക് കമല തന്റെ പേര് സ്വയം നിർദേശിക്കുന്നത്. (Image: Network18 Graphics)
advertisement
5/11
പുരോഗമന വാദിയായ പ്രോസിക്യൂട്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമല വധശിക്ഷയെ ശക്തമായി എതിർക്കുന്നതിന്‍റെ പേരിലാണ് ശ്രദ്ധ നേടിയത് (Image: Network18 Graphics)
advertisement
6/11
കമലയുടെ അഞ്ചാം വയസിലാണ് മാതാപിതാക്കൾ തമ്മിൽ വേർപിരിയുന്നത്. ഇതിനു ശേഷം അച്ഛനൊപ്പം താമസിക്കാനെത്തിയപ്പോൾ നേരിടേണ്ടി വന്ന വർണ്ണ വിവേചനത്തെക്കുറിച്ച് കമല ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. Image: (Network18 Graphics
advertisement
7/11
അമേരിക്കയിലാണ് ജനിച്ചു വളർന്നതെങ്കിലും ഇന്ത്യൻ പാരമ്പര്യം കമല കാത്തുസൂക്ഷിച്ചിരുന്നു. വിവാഹവേദിയിൽ ഭർത്താവ് ഡഗ്ലസ് എംഹോഫിനെ പാരമ്പര്യ രീതിയിൽ പൂമാല അണിയിച്ചാണ് കമല സ്വീകരിച്ചത് (Image: Network18 Graphics)
advertisement
8/11
അമേരിക്കയിൽ വർണ്ണവെറിക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരായി നടന്ന പ്രതിഷേധ മാർച്ചുകളിൽ സജീവ പങ്കാളിയായിരുന്നു കമല (Image: Network18 Graphics)
advertisement
9/11
ജമൈക്കക്കാരനാണ് കമലയുടെ പിതാവ് ഡൊണാൾഡ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പ്രെഫസറാണ് അദ്ദേഹം.കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് കമലയുടെ മാതാപിതാക്കൾ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും.(Image: Network18 Graphics)
advertisement
10/11
കമലയുടെ സഹോദരി മായയും അഭിഭാഷകയാണ്. ഹിലാരി ക്ലിന്‍റന്‍റെ നിയമോപദേശക ആയും പ്രവർത്തിച്ചു (Image: Network18 Graphics)
advertisement
11/11
ബരാക് ഒബാമയുടെ ഭരണകാലത്ത് യുഎസ് അറ്റോർണി ജനറൽ സ്ഥാനത്തേക്ക് കമലയുടെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ ആ ജോലിയിൽ തനിക്ക് താത്പ്പര്യമില്ലെന്ന് പരസ്യമായി തന്നെ കമല വ്യക്തമാക്കിയിരുന്നു. (Image: Network18 Graphics)
മലയാളം വാർത്തകൾ/Photogallery/World/
Kamal Harris | ഇന്ത്യൻ പാരമ്പര്യം കൈവിടാത്ത കമലാ ഹാരിസ്; അമേരിക്കൻ വൈസ് പ്രസിഡന്‍റിനെക്കുറിച്ച് അറിയാൻ ചില കാര്യങ്ങൾ