TRENDING:

'പോൺ വീഡിയോ ലൈക് ചെയ്യൂ' ചൈനീസ് ഉദ്യോഗസ്ഥന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

Last Updated:
ഒരു മണിക്കൂറിലേറെയാണ് ചൈനീസ് അംബാസഡറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്
advertisement
1/5
'പോൺ വീഡിയോ ലൈക് ചെയ്യൂ' ചൈനീസ് ഉദ്യോഗസ്ഥന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ബ്രിട്ടനിലെ ചൈനീസ് എംബസിയിലെ അംബാസഡറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതിനെക്കുറിച്ച് വിവാദം പുകയുന്നു. വിഷയം പരിശോധിക്കണമെന്ന് ചൈന, ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ചൈനീസ് ഉദ്യോഗസ്ഥന്റെ ട്വിറ്റർ അക്കൌണ്ടിലെ ലൈക് സെക്ഷനിൽ  ഒരു പോൺ വീഡിയോ  പ്രത്യക്ഷപ്പെടുകയായിരുന്നു. ഒരുമണിക്കൂറോളം ആ വീഡിയോ അവിടെ ഉണ്ടായിരുന്നു.
advertisement
2/5
“ചില ചൈന വിരുദ്ധ പരാമർശങ്ങൾ അംബാസഡർ ലിയു സിയോമിംഗിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതായും പൊതുജനങ്ങളെ കബളിപ്പിക്കാൻ നിന്ദ്യമായ മാർഗ്ഗങ്ങൾ പ്രയോഗിക്കുകയും ചെയ്തു,” എംബസിയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
advertisement
3/5
"എംബസി ഇത് ട്വിറ്റർ കമ്പനിക്ക് റിപ്പോർട്ട് ചെയ്യുകയും സമഗ്രമായ അന്വേഷണം നടത്താനും ഇക്കാര്യം ഗൌരവമായി കൈകാര്യം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം എംബസിയിൽ നിക്ഷിപ്തമാണ്, പൊതുജനങ്ങൾ അത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു" - എംബസി വ്യക്തമാക്കി.
advertisement
4/5
എന്നാൽ എംബസിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ട്വിറ്റർ വക്താവ് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു. ചൈനയിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാളായി അറിയപ്പെടുന്നയാളാണ് ലിയു. മാധ്യമ അഭിമുഖങ്ങളിലും ഓൺ‌ലൈനിലും തന്റെ സർക്കാരിനെ പ്രതിരോധിക്കാൻ ആക്രമണാത്മക സമീപനം സ്വീകരിക്കുന്നയാളാണ് ഇദ്ദേഹം.
advertisement
5/5
ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ ട്വിറ്ററും ഓൺലൈനിലെ പോൺ ഉള്ളടക്കങ്ങളും ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നു. ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥരും സർക്കാർ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരും അടുത്ത കാലത്തായി ട്വിറ്റർ അക്കൗണ്ടുകൾ ആരംഭിക്കുകയും ചൈനയ്ക്കെതിരായ വിമർശനങ്ങളെ പ്രതരോധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലിയു തന്റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. അദ്ദേഹത്തിന് 85,000 ത്തിലധികം ഫോളോവർമാരുണ്ട്.
മലയാളം വാർത്തകൾ/Photogallery/World/
'പോൺ വീഡിയോ ലൈക് ചെയ്യൂ' ചൈനീസ് ഉദ്യോഗസ്ഥന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

പ്രധാനപ്പെട്ട വാർത്ത

    0
കൂടുതൽ വാർത്തകൾ
Open in App
Home
Video
Impact Shorts
Web Stories