George Floyd Murder | പ്രതിഷേധം കത്തുന്നു; ഇന്ത്യൻ എംബസിക്ക് പുറത്തുള്ള ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം
- Published by:Rajesh V
- news18-malayalam
Last Updated:
Mahatma Gandhi's statue vandalised | ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്.എന്നാൽ പ്രതിഷേധം അക്രമസംഭവങ്ങളിലേക്ക് തിരിഞ്ഞതിനു പിന്നാലെ കലാപം അടിച്ചമര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
advertisement
1/14

വാഷിങ്ടൺ: അമേരിക്കയിൽ ജോർജ് ഫ്ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ശക്തമാകുന്നു. വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
2/14
ജോർജ് ഫ്ളോയിയിഡിന്‍റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കൻ നഗരങ്ങളിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇത് പലപ്പോഴും അക്രമങ്ങളിലേക്കും തിരിഞ്ഞു. ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്ത്യൻ എംബസിക്ക് പുറത്ത് ഗാന്ധി പ്രതിമക്കെതിരെ നടന്ന അക്രമം. (Photo- Josh Galemore/Arizona Daily Star via AP)
advertisement
3/14
ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്. എന്നാൽ പ്രതിഷേധം അക്രമസംഭവങ്ങളിലേക്ക് തിരിഞ്ഞതിനു പിന്നാലെ കലാപം അടിച്ചമര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. (Image: Reuters)
advertisement
4/14
കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നിലെത്തി അക്രമാസക്തമായ നിലയില്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. പൊലീസ് കണ്ണീര്‍വാതകവും മറ്റും പ്രയോഗിച്ചാണ് ഈ അക്രമത്തെ അടിച്ചമര്‍ത്തിയത്. (Image: Reuters)
advertisement
5/14
പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപമുണ്ടായിരുന്ന നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്തിരുന്നു. തുടര്‍ന്ന് കടുത്ത സുരക്ഷാ നടപടികളാണ് ഏര്‍പ്പെടുത്തിയത്. (Image: AP)
advertisement
6/14
വൈറ്റ്ഹൗസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നിന്നും (Image: AP)
advertisement
7/14
പൊലീസ് വാഹനം തകർക്കുന്ന പ്രക്ഷോഭകാരികൾ (Amanda Snyder/The Seattle Times via AP)
advertisement
8/14
ഷിക്കാഗോയിൽ അമേരിക്കൻ പതാക കത്തിക്കുന്നു (Ashlee Rezin Garcia/Chicago Sun-Times via AP)
advertisement
9/14
വംശവെറിക്കെതിരെയുള്ള പ്രതിഷേധത്തിൽ പൊലീസ് അതിക്രമം (Image: AP)
advertisement
10/14
ലോസ്ആഞ്ചൽസിൽ പ്രക്ഷോഭകാരി (Image: AP)
advertisement
11/14
കാർ ഡ്രൈവറെ തോക്കിൻമുനയിൽ നിർത്തുന്ന പൊലീസ്. ന്യൂയോർക്കിൽ നിന്നുമുള്ള ചിത്രം (Image: AP)
advertisement
12/14
ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ന്യൂയോർക്കിൽ നടന്ന റാലി (Image: AP)
advertisement
13/14
#BlackLivesMatter പ്ലക്കാർഡുമായി കാറിൽ പ്രതിഷേധിക്കുന്ന യുവാക്കൾ (Image: AP)
advertisement
14/14
ലൂയിസ് വില്ലയിൽ കൈക്കുഞ്ഞുമായി പ്രതിഷേധിക്കാനെത്തിയവർ (Image: AP)
മലയാളം വാർത്തകൾ/Photogallery/World/
George Floyd Murder | പ്രതിഷേധം കത്തുന്നു; ഇന്ത്യൻ എംബസിക്ക് പുറത്തുള്ള ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം