TRENDING:

Shocking | പ്രണയം നടിച്ച് യുവാവിനെ ഹോട്ടൽ മുറിയിൽ വരുത്തി; യുവതി കണ്ണുകെട്ടി ലൈറ്റുകൾ ഓഫാക്കിയ ശേഷം വകവരുത്താൻ ശ്രമിച്ചു

Last Updated:
തീർത്തും വിചിത്രമായ കാരണത്താൽ യുവാവിനെ വകരുത്താൻ ശ്രമിച്ച് യുവതി
advertisement
1/6
യുവാവിനെ കണ്ണുകെട്ടി ലൈറ്റുകൾ ഓഫാക്കിയ ശേഷം വകവരുത്താൻ ശ്രമിച്ച് യുവതി
പ്രണയം നടിച്ച് യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി വകവരുത്താൻ ശ്രമിച്ച് യുവതി. തീർത്തും വിചിത്രമായ സംഭവവികാസങ്ങൾ കണ്ടമ്പരന്നിരിക്കുകയാണ് പോലീസും നാട്ടുകാരും. ഡേറ്റിങ് (dating) നടത്താം എന്ന വ്യജേനെയാണ് യുവതി ഇയാളെ ക്ഷണിച്ചു വരുത്തിയത്. 21 കാരിയായ യുവതിയും ക്ഷണിക്കപ്പെട്ട യുവാവും ചേർന്ന് ഹോട്ടലിൽ മുറി എടുക്കുകയായിരുന്നു. അപ്പോഴും യുവതിയുടെ മനസ്സിലെ ലക്‌ഷ്യം മറ്റൊന്നായിരുന്നു (പ്രതീകാത്മക ചിത്രം)
advertisement
2/6
ഡേറ്റിംഗ് സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയിനി എന്ന നിലയിൽ യുവാവ് യുവതി പറഞ്ഞതിനെല്ലാം സമ്മതം മൂളി. മുറിയിൽ കയറിയ ശേഷം ഇരുവരും ശാരീരികമായി ഇടപഴകാൻ ആരംഭിച്ചു. ഇതിനിടെ യുവതി ഇയാളുടെ കണ്ണുകൾ കെട്ടി (പ്രതീകാത്മക ചിത്രം) -തുടർന്ന് വായിക്കുക-
advertisement
3/6
എന്നിട്ട് അവൾ ലൈറ്റ് ഓഫ് ചെയ്തു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, യുവാവിന് കഴുത്തിന്റെ വശത്ത് വേദന അനുഭവപ്പെട്ടു. തനിക്കു കുത്തേറ്റു എന്ന് മനസ്സിലായപ്പോൾ, അയാൾ അവളെ തള്ളിമാറ്റി, ഉടൻ തന്നെ 911 ഡയൽ ചെയ്തു. താൻ ഒരു പുരുഷനെ കുത്തിയതാണെന്ന് ഹോട്ടൽ ജീവനക്കാരനോട് പറഞ്ഞ യുവതി പുറത്തേക്ക് ഓടി. തീർത്തും അപരിചിതനായ യുവാവിനെ വകവരുത്താൻ ശ്രമിക്കാൻ യുവതിക്കൊരു കാരണമുണ്ടായിരുന്നു (പ്രതീകാത്മക ചിത്രം)
advertisement
4/6
വിചിത്രമായ ഈ സംഭവത്തിൽ, ഒരു അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ സൈനിക നേതാവിന്റെ 2020 മരണത്തിനുള്ള പ്രതികാര നടപടിയായാണ് 21 കാരിയായ നിക നികൂബിൻ ഡേറ്റിംഗ് വെബ്‌സൈറ്റായ പ്ലെന്റി ഓഫ് ഫിഷിൽ വച്ച് പരിചയപ്പെട്ട അമേരിക്കക്കാരനെ ഇതിനായി തിരഞ്ഞെടുത്തത് (പ്രതീകാത്മക ചിത്രം)
advertisement
5/6
കൊലപാതകശ്രമം, മർദ്ദനത്തിന്റെ രണ്ടു കേസുകൾ, ഒരു ബിസിനസ്സ് കവർച്ച എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മാർച്ച് 5 ന് ഹെൻഡേഴ്സണിലെ സൺസെറ്റ് സ്റ്റേഷൻ കാസിനോയിൽ കാണാമെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു (പ്രതീകാത്മക ചിത്രം)
advertisement
6/6
KLAS-ന്റെ റിപ്പോർട്ട് അനുസരിച്ച്, അന്വേഷകനോട് സംസാരിക്കുമ്പോൾ, 'ഗ്രേവ് ഡിഗർ' എന്ന ഗാനം താൻ കേട്ടതായി യുവതി പറഞ്ഞു. അത് പ്രതികാരം നിർവഹിക്കാനുള്ള പ്രചോദനം നൽകി. പോലീസ് റിപ്പോർട്ട് അനുസരിച്ച്, 2020 ൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് യുഎസ് സൈനികരോടുള്ള പ്രതികാരത്തിന് യുവതി പുരുഷന്റെ കഴുത്തിൽ കുത്തിയെന്നാണ് റിപ്പോർട്ട്
മലയാളം വാർത്തകൾ/Photogallery/World/
Shocking | പ്രണയം നടിച്ച് യുവാവിനെ ഹോട്ടൽ മുറിയിൽ വരുത്തി; യുവതി കണ്ണുകെട്ടി ലൈറ്റുകൾ ഓഫാക്കിയ ശേഷം വകവരുത്താൻ ശ്രമിച്ചു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories