പ്ലിമത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ സമൂഹം
- Published by:Anuraj GR
- news18-malayalam
Last Updated:
മുഖ്യാതിഥിയായ മാർക്ക് ഷേയർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു
advertisement
1/5

പ്ലിമത്ത്: യു.കെയിലെ പ്ലിമത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ സമൂഹം. വിപുലമായ പരിപാടികളിൽ മുഖ്യാതിഥിയായി പ്ലിമത്ത് സിറ്റി കൗൺസിൽ ലോർഡ് മേയർ കൗൺസിലർ മാർക്ക് ഷേയർ പങ്കെടുത്തു.
advertisement
2/5
ഓഗസ്റ്റ് 15ന് രാവിലെ പത്തരയോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. മുഖ്യാതിഥിയായ മാർക്ക് ഷേയർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.
advertisement
3/5
ചടങ്ങുകളുടെ അവസാനം മധുരം നൽകി സന്തോഷം പങ്കുവെച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു.
advertisement
4/5
മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ പ്ലിമത്തിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇവിടുത്തെ ആശുപത്രികളിൽ നഴ്സുമാരായി നിരവധി മലയാളികൾ പ്രവർത്തിക്കുന്നുണ്ട്.
advertisement
5/5
ഇന്ത്യൻ സമൂഹം എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഉൾപ്പടെ സംഘടിപ്പിക്കുകയും വിവിധ അവസരങ്ങളിൽ ഒത്തുചേരുകയും ചെയ്യാറുണ്ട്.