TRENDING:

അയർലൻഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സമ്മർ ഫെസ്റ്റ് 2023 ശ്രദ്ധേയമായി

Last Updated:
ലോകത്തിൻറെ ഏത് കോണിൽ പോയാലും, മലയാളി ഉപേക്ഷിക്കാത്ത മലയാള തനിമയാർന്ന രുചിക്കൂട്ടുകൾ, സമ്മർ ഫെസ്റ്റിലും പ്രത്യേകതയായി
advertisement
1/10
അയർലൻഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സമ്മർ ഫെസ്റ്റ് 2023 ശ്രദ്ധേയമായി
അയർലണ്ടിലെ ഈ വേനൽക്കാലം, ഒരു ഉത്സവകാലമാക്കി മാറ്റിക്കൊണ്ട് ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ "സമ്മർ ഫെസ്റ്റ് 2023" സമാപിച്ചു. അയർലണ്ടിലെ ഏറ്റവും വലിയ കൗണ്ടിയായ ടിപ്പെറെറി (Tipperery) യിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൻറെ സാംസ്കാരിക സംഘടനയായ 'ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റി (Tip Indian Community)' യുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച "സമ്മർ ഫെസ്റ്റ് 2023", ജൂലൈ 22ന് സമാപിച്ചു.
advertisement
2/10
ടിപ്പറേറിയുടെ തലസ്ഥാന നഗരമായ ഫെറി ഹൗസ് കോംപ്ലക്സിൽ വച്ച് സംഘടിപ്പിച്ച സമ്മർ ഫെസ്റ്റ് 2023, ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെയും, ഐറിഷ് ലോകത്തിന്റെയും ജനശ്രദ്ധ പിടിച്ചുപറ്റി. വൈവിധ്യമാർന്ന വിവിധതരം കലാകായിക പരിപാടികളാൽ സമ്പുഷ്ടമായിരുന്ന മേള, ഒരേസമയം ആശ്ചര്യവും ഉത്സാഹവും ഉളവാക്കുന്ന ഒന്നായിരുന്നു.
advertisement
3/10
കായിക ലോകത്തിന്റെയും ഒപ്പം മല്ലന്മാരുടെയും മത്സരമായ വടംവലി മത്സരവും, കാഴ്ചക്കാരുടെ കൈകളിൽ മസിൽ പെരുപ്പിക്കുന്ന പഞ്ചഗുസ്തിയും, ഒപ്പം ഓട്ടവും ചാട്ടവും അടക്കമുള്ള വിവിധ കായിക പരിപാടികളാൽ സമ്പുഷ്ടമായിരുന്നു മേള. ഐറിഷ് പ്രവാസ സമൂഹത്തിന്റെ ഇടയിൽ, ഇന്ന് തരംഗമായി കൊണ്ടിരിക്കുന്ന വടംവലി മത്സരം ഒരുപോലെ പ്രവാസി സമൂഹത്തിന്റെയും, ഐറിഷ് നിവാസികളുടെയും ഹൃദയം പിടിച്ചുപറ്റി.
advertisement
4/10
വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം, "ആഹാ സെവൻസും", രണ്ടാം സമ്മാനം ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സ്വന്തം, "ക്ലോൺമെൽ ടഗ് വാരിയേഴ്സ്" എന്നിവരും യഥാക്രമം സ്വന്തമാക്കി.
advertisement
5/10
ലോകത്തിൻറെ ഏത് കോണിൽ പോയാലും, മലയാളി ഉപേക്ഷിക്കാത്ത മലയാള തനിമയാർന്ന രുചിക്കൂട്ടുകൾ, സമ്മർ ഫെസ്റ്റിലും പ്രത്യേകതയായി. കേരളത്തനിമയുള്ള ഭക്ഷണങ്ങളും തട്ടുകടയും അടക്കം ഉണർന്നപ്പോൾ പ്രവാസിമലയാളിയെ കേരളത്തിൻറെ ഉത്സവപ്പറമ്പിലേക്ക് പറിച്ചുനട്ട അനുഭൂതിയായിരുന്നു.
advertisement
6/10
കാറുകളുടെ വിപുലമായ പ്രദർശനം, പഴമയുടെ കാറുകൾ തിരിച്ചറിയാനും അതിന് ഐറിഷ് ജനത നൽകുന്ന പരിഗണനയും എടുത്ത് പറയേണ്ടത് തന്നെയാണ്. ഒരു കാലഘട്ടത്തിൽ നിരത്തുകൾ അടങ്ങി വാണിരുന്ന പഴയ പടക്കുതിരകൾ കുട്ടികൾക്ക് ആവേശവും അറിവും പകരുന്ന ഒന്നായിരുന്നു.
advertisement
7/10
കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധതരം സംഗീത, നൃത്ത മത്സരങ്ങളും മേളക്ക് കൊഴുപ്പു കൂട്ടി. മേളയിൽ പങ്കെടുത്ത ഏവരുടെയും കണ്ണിന് കുളിർമയേകിയതായിരുന്നു സിനിമാറ്റിക് ഡാൻസ് മത്സര വിഭാഗങ്ങൾ.
advertisement
8/10
മേളയുടെ സമാപനമായി സായംകാല സന്ധ്യയ്ക്ക് തീ പിടിപ്പിക്കുന്ന മലയാളി പ്രവാസി സമൂഹത്തിന്റെ ഗാനമേളയും (ഐറിഷ് മലയാളികളുടെ സ്വന്തമായ കുടിൽ & റിഥം എന്നീ ബാൻഡുകൾ നയിച്ച) കൂടി കഴിഞ്ഞപ്പോൾ, നാടിനെയും, നാട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാം അകക്കണ്ണിൽ കണ്ടു കൊണ്ടാവും ഏവരും പിരിഞ്ഞത്. 
advertisement
9/10
തിരക്ക് പിടിച്ച ജീവിതങ്ങൾക്ക് ഇടയിൽ എല്ലാവരെയും കാണാനും, ഒത്തുകൂടാനും ലഭിച്ച സമർ ഫെസ്റ്റ്, ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒന്നായിരിക്കുമെന്ന് സംഘടകരോടൊപ്പം പങ്കെടുത്തവരും അഭിപ്രായപ്പെട്ടു.
advertisement
10/10
വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ തലസ്ഥാനമായ ഡബ്ലിനിൽ മേളകൾ സംഘടിപ്പിക്കാറുണ്ടെങ്കിലും, അയർലണ്ടിന്റെ തെക്ക് കിഴക്കൻ മേഖലയിൽ, ആദ്യമായി ഇങ്ങനെ ഒരു മേള പ്രവാസി സമൂഹത്തിൽ നടത്തിയതിന് ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റി നടത്തിയ പരിശ്രമങ്ങൾ തീർച്ചയായും വിജയിച്ചു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/World/
അയർലൻഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സമ്മർ ഫെസ്റ്റ് 2023 ശ്രദ്ധേയമായി
Open in App
Home
Video
Impact Shorts
Web Stories