TRENDING:

Nobel Prize | പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചു; ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്

Last Updated:
ദ്രവ്യത്തിലെ ഇലക്ട്രോൺ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിച്ചതിനാണ് അംഗീകാരം.
advertisement
1/5
Nobel Prize | പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചു; ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്
2023-ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്.യു.എസ് ഗവേഷകന്‍ പിയറി അഗൊസ്തിനി, ജര്‍മന്‍ ഗവേഷകന്‍ ഫെറെന്‍ ക്രാസ്, സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
advertisement
2/5
ദ്രവ്യത്തിലെ ഇലക്ട്രോൺ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിച്ചതിനാണ് അംഗീകാരം.
advertisement
3/5
<strong>പിയറെ അഗോസ്റ്റിനി:</strong> ഫ്രാന്‍സിലെ ഐക്സ്-മാര്‍സീലെ സര്‍വകലാശാലയില്‍നിന്ന് 1968-ല്‍ പിഎച്ച്ഡി. അമേരിക്കയിലെ കൊളംബസിലെ ഓഹിയോ സർവകലാശാല പ്രൊഫസര്‍. <strong>ഫെറെൻസ് ക്രൗസ്‌:</strong> 1962-ല്‍ ഹംഗറിയിലെ മോറില്‍ ജനനം. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്ന് 1991 പിഎച്ച്ഡി. ഗാർച്ചിങ് മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ഡയറക്ടറും ജർമനിയിലെ മൻചെനിലെ ലുഡ്‌വിഗ്- മാക്‌സിമില്ല്യൻസ് സർവകലാശാല പ്രൊഫസറും. <strong>ആൻ ലുലിയെ</strong>- 1958ല്‍ ഫ്രാന്‍സിലെ പാരീസില്‍ ജനിച്ചു. ഫ്രാന്‍സിലെ പാരീസിലെ പിയറി ആൻഡ് മേരി ക്യൂറി സർവകാശാലയിൽനിന്ന് 1986ല്‍ പിഎച്ച്ഡി. സ്വീഡനിലെ ലണ്ട് സര്‍വകലാശാലയിലെ പ്രൊഫസര്‍.
advertisement
4/5
ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കുമുള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാനുള്ള നൂതനവിദ്യകളായി മാറി മൂവരും നടത്തിയ മുന്നേറ്റമെന്ന്, പുരസ്‌കാര പ്രഖ്യാപനത്തില്‍ സ്വീഡിഷ് അക്കാദമി പറഞ്ഞു.
advertisement
5/5
ഇലക്ട്രോണുകള്‍ ധ്രുതഗതിയില്‍ ചലിക്കുകയും അവയ്ക്ക് ഊര്‍ജമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍, അക്കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍, നൊബേല്‍ ജേതാക്കള്‍ രൂപപ്പെടുത്തിയ സൂക്ഷ്മപ്രകാശസ്പന്ദനങ്ങള്‍ സഹായിക്കുമെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി
മലയാളം വാർത്തകൾ/Photogallery/World/
Nobel Prize | പ്രകാശത്തിന്റ അറ്റോസെക്കൻഡ്‌ സ്പന്ദനങ്ങൾ സൃഷ്ടിച്ചു; ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേർക്ക്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories