VIRAL VIDEO | ഔദ്യോഗിക വാഹനത്തിൽ സെക്സിൽ ഏർപെട്ട് യുഎൻ ഉദ്യോഗസ്ഥൻ; വീഡിയോ കണ്ട് ഞെട്ടി യുഎൻ തലവൻ: അന്വേഷണത്തിന് ഉത്തരവ്
Last Updated:
വീഡിയോയിൽ കാണുന്ന വ്യക്തികളെ ഉടൻ തന്നെ തിരിച്ചറിയുമെന്ന് ദുജാറിക് പറഞ്ഞു. രണ്ടു ദിവസം മുമ്പ് തന്നെ അന്വേഷണം ആരംഭിച്ചതായും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
1/5

ഔദ്യോഗിക വാഹനത്തിൽ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപെട്ട യു.എൻ ഉദ്യോഗസ്ഥന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിൽ യു.എൻ ഉദ്യോഗസ്ഥൻ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് യുഎൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇസ്രായേലിലെ ടെൽ അവിവിൽ നിന്നുള്ള വീഡിയോദൃശ്യം ട്വിറ്ററിലാണ് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്.
advertisement
2/5
ദ ന്യൂ ഹ്യുമാനിറ്റേറിയന്റെ റിപ്പോർട്ട് അനുസരിച്ച് ടെൽ അവിവിലെ തിരക്കേറിയ റോഡിന് അരികിലുള്ള ഏതെങ്കിലും കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. യുഎൻ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ആളുടെ മടിയിൽ ചുവന്ന വസ്ത്രമിട്ട ഒരു സ്ത്രീ കാൽ കവച്ചുവെച്ചിരിക്കുന്നത് കാണാം. എന്നാൽ, ദൃശ്യത്തിൽ ഡ്രൈവറെ കാണാൻ കഴിയുന്നില്ല. മുൻസീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതും കാണാം.
advertisement
3/5
ലൈംഗിക ദുരുപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരെ ശക്തമായ നയമാണ് ഐക്യരാഷ്ട്രസഭയുടേത്. മാത്രമല്ല, ലൈംഗികതയ്ക്ക് വേണ്ടി പണം നൽകുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം, ഇരുവരുടെയും സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ അതോ പണം നൽകിയുള്ള ലൈംഗികബന്ധമാണോ നടന്നിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
advertisement
4/5
അതേസമയം, ടെൽ അവിവിലെ ഹാ യാർകോൺ തെരുവിൽ നിന്നെടുത്ത ഈ വീഡിയോ യുഎൻ തലവനെ ഞെട്ടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്തതായി യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.
advertisement
5/5
ദുരുപയോഗം, വഞ്ചന, അഴിമതി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്ന യു.എന്നിന്റെ ആഭ്യന്തര മേൽനോട്ട ഓഫീസാണ് ഇക്കാര്യവും അന്വേഷിക്കുന്നത്. വീഡിയോയിൽ കാണുന്ന വ്യക്തികളെ ഉടൻ തന്നെ തിരിച്ചറിയുമെന്ന് ദുജാറിക് പറഞ്ഞു. രണ്ടു ദിവസം മുമ്പ് തന്നെ അന്വേഷണം ആരംഭിച്ചതായും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/World/
VIRAL VIDEO | ഔദ്യോഗിക വാഹനത്തിൽ സെക്സിൽ ഏർപെട്ട് യുഎൻ ഉദ്യോഗസ്ഥൻ; വീഡിയോ കണ്ട് ഞെട്ടി യുഎൻ തലവൻ: അന്വേഷണത്തിന് ഉത്തരവ്