TRENDING:

Afghanistan| 73 എയർ ക്രാഫ്റ്റുകൾ, നൂറോളം കവചിത വാഹനങ്ങൾ, 64,000 മെഷീൻ ഗണ്ണുകൾ; അഫ്ഗാൻ വിടുന്നതിന് മുൻപ് ഉപയോഗശൂന്യമാക്കി യുഎസ് സേന

Last Updated:
20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ ശേഖരിച്ച ആയുധങ്ങൾ, ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായിരുന്നില്ല. അതുകൊണ്ടാണ് അമേരിക്കയും നാറ്റോ സേനയും ഈ ആയുധങ്ങൾ പൊളിച്ചത്. ഈ ആയുധങ്ങൾ താലിബാനെ സംബന്ധിച്ചിടത്തോളം വെറും ആക്രിശേഖരം പോലെയായി. (ഫോട്ടോ - എപി)
advertisement
1/6
73 എയർ ക്രാഫ്റ്റുകൾ, നൂറോളം കവചിത വാഹനങ്ങൾ; അഫ്ഗാൻ വിടുന്നതിന് മുൻപ് തകർത്ത് യുഎസ് സേന
കാബൂൾ: അമേരിക്കൻ സൈന്യം ഉപയോഗിച്ചുവന്ന 33 Mi-17, 33 UH-60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററുകളും 43 MD-530 ഹെലികോപ്റ്ററുകളും താലിബാൻ പിടിച്ചെടുത്തു. ഇതുകൂടാതെ, 64 ആയിരത്തിലധികം മെഷീൻ ഗൺ, 3,58,000 റൈഫിളുകൾ, ഒരു ലക്ഷത്തിലധികം പിസ്റ്റളുകൾ, 176 ടാങ്കുകൾ, 1,62,0000 വാക്കി ടോക്കികൾ, പതിനാറായിരത്തിലധികം നൈറ്റ് വിഷൻ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. എന്നാൽ ഇവയിൽ ഭൂരിഭാഗവും കാബൂൾ വിടുന്നതിന് മുമ്പ് യുഎസ് സൈന്യം പൊളിച്ചുമാറ്റുകയോ ഉപയോഗ ശൂന്യമാക്കുകയോ ചെയ്തിരുന്നു.
advertisement
2/6
വിമാനങ്ങളുടെ കാര്യമെടുത്താൽ നാല് സി -130 ട്രാൻസ്പോർട്ട് വിമാനങ്ങളും 23 ചെറിയ വിമാനങ്ങളും 38 വലിയ വിമാനങ്ങളും താലിബാൻ പിടിച്ചെടുത്തു.
advertisement
3/6
അമേരിക്കയുടെ പല കവചിത വാഹനങ്ങളും ഇപ്പോൾ താലിബാന്റെ കൈവശമുണ്ട്. ഇരുപത്തി രണ്ടായിരത്തിലേറെ ഹംവികൾ, 634 M -1117, 169 - M113, 155 MXX PRO വാഹനങ്ങൾ താലിബാന്റെ കൈവശമുണ്ട്. ഇതിനുപുറമെ, 42 ആയിരം വലിയ വാഹനങ്ങളും 8000 ട്രക്കുകളും താലിബാന്റെ കൈവശമുണ്ട്.
advertisement
4/6
കാബൂൾ വിടുന്നതിന് മുമ്പ് അമേരിക്ക ആയുധശേഖരങ്ങളെല്ലാം ഉപയോഗ ശൂന്യമാക്കി. നിയന്ത്രിത സ്ഫോടനത്തിൽ വെടിക്കോപ്പുകൾ തകർത്തു. തോക്കുകൾ കഷണങ്ങളായി തകർന്നു. ആശയവിനിമയ സംവിധാനങ്ങളായി മാറ്റിയിരുന്ന കണ്ടെയ്നറുകളെല്ലാം തകർത്തു.
advertisement
5/6
ചെറിയ ആയുധങ്ങൾ ഉരുക്കികളഞ്ഞു. മുറിക്കാനോ ഉരുക്കാനോ കഴിയാത്ത ആയുധങ്ങൾ അമേരിക്കൻ സൈനികർ പൂർണ്ണമായും ഉപയോഗ ശൂന്യമാക്കി. മൂന്ന് സെന്റിമീറ്റർ വരെ കഷണങ്ങളായി കമ്പികൾ മുറിച്ചു, അതിനാൽ താലിബാൻ അവയിൽ നിന്ന് ബോംബുകളോ ആയുധങ്ങളോ ഉണ്ടാക്കാൻ കഴിയില്ല.
advertisement
6/6
അഫ്ഗാൻ സൈന്യത്തിന്റെ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും താവളം കൂടിയായിരുന്നു ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം. അമേരിക്കൻ സൈനികർ യുദ്ധോപകരണങ്ങളെല്ലാം നശിപ്പിച്ച ശേഷമാണ് കാബൂൾ വിട്ടത്. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 എയർക്രാഫ്റ്റുകളും 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങളുമാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. ‘ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല.’- ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/World/
Afghanistan| 73 എയർ ക്രാഫ്റ്റുകൾ, നൂറോളം കവചിത വാഹനങ്ങൾ, 64,000 മെഷീൻ ഗണ്ണുകൾ; അഫ്ഗാൻ വിടുന്നതിന് മുൻപ് ഉപയോഗശൂന്യമാക്കി യുഎസ് സേന
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories