TRENDING:

PM Modi in Egypt| പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ അൽ-ഹക്കിം മസ്ജിദിൽ ഊഷ്മള സ്വീകരണം

Last Updated:
പ്രധാനമന്ത്രി ഈജിപ്തിലെ 11-ാം നൂറ്റാണ്ടിലെ പള്ളി സന്ദർശിക്കുന്നതിൽ ഇന്ത്യയുമായുള്ള ബന്ധമാണ് കാരണം
advertisement
1/11
PM Modi in Egypt| പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ അൽ-ഹക്കിം മസ്ജിദിൽ ഊഷ്മള സ്വീകരണം
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കെയ്‌റോയിലെ ചരിത്ര പ്രസിദ്ധമായ അൽ-ഹക്കിം മസ്ജിദ് സന്ദർശിച്ചു.
advertisement
2/11
പ്രധാനമന്ത്രി ഈജിപ്തിലെ 11-ാം നൂറ്റാണ്ടിലെ പള്ളി സന്ദർശിക്കുന്നതിൽ ഇന്ത്യയുമായുള്ള ബന്ധമാണ് കാരണം.
advertisement
3/11
ഗുജറാത്തിലെ ദാവൂദി ബോറ സമൂഹത്തിന്റെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയ പള്ളിയാണ് അൽ-ഹക്കിം മസ്ജിദ്.
advertisement
4/11
ഗുജറാത്ത് ഭരിക്കുമ്പോൾ മോദിക്ക് ഏറെ സഹായങ്ങൾ നൽകിയിട്ടുള്ളവരാണ് ബോറ വിഭാഗം. അതുകൊണ്ടുതന്നെ അവരുമായി അടുപ്പമുള്ള പള്ളി പ്രധാനമന്ത്രി സന്ദർശിക്കുന്നതിന് ഏറെ പ്രാധാന്യം കൈവരുന്നത്.
advertisement
5/11
ഈജിപ്ഷ്യൻ മുസ്‌ലിംകളുടെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നാണ്, കെയ്‌റോയുടെ മധ്യഭാഗത്ത് അൽ-മുയിസ് സ്‌ട്രീറ്റിന്റെ കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന അൽ-ഹക്കീം മസ്ജിദ്.
advertisement
6/11
നിരവധി വർഷങ്ങളായി കാലാനുസൃതമായി നവീകരിച്ച് സംരക്ഷിച്ചുവരികയാണ്.
advertisement
7/11
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ദാവൂദി ബോറാസ് ഇസ്മാഈലി ഷിയാ വിഭാഗം, കെയ്‌റോയിലെ കമ്മ്യൂണിറ്റിയുടെ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമായ പള്ളിക്ക് വേണ്ടി 85 ദശലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
advertisement
8/11
ഈ വർഷം ഫെബ്രുവരിയിൽ ഇത് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
advertisement
9/11
ഈജിപ്തിലെ നിരവധി ആരാധനാലയങ്ങളുടെയും ചരിത്രപ്രസിദ്ധമായ പള്ളികളുടെയും നവീകരണത്തിനും പുനരുദ്ധാരണത്തിനും നിർണായക സംഭാവനകൾ നൽകിയതിന് ഇന്ത്യൻ ബോറ സമൂഹത്തിന്റെ സുൽത്താനും അവരുടെ ആത്മീയ നേതാവായ 53-ാമത് അൽ-ദായ് അൽ-മുത്‌ലാഖും മുഫദ്ദൽ സൈഫുദ്ദീനെ ഈജിപ്ത് ഭരണകൂടം പ്രശംസിച്ചിരുന്നു.
advertisement
10/11
പ്രധാനമന്ത്രി മോദിക്ക് ബോറ സമുദായവുമായി ദീർഘകാല ബന്ധമുണ്ട്, അതിനാൽ അദ്ദേഹത്തിന്റെ പള്ളി സന്ദർശനത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.
advertisement
11/11
26 വർഷത്തിനുശേഷം ഈജിപ്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി.
മലയാളം വാർത്തകൾ/Photogallery/World/
PM Modi in Egypt| പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ അൽ-ഹക്കിം മസ്ജിദിൽ ഊഷ്മള സ്വീകരണം
Open in App
Home
Video
Impact Shorts
Web Stories