ഹരിയാനയിലെ മഹേന്ദ്രഗഡിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. പ്രചാരണം കഴിഞ്ഞ് ഹെലികോപ്പ്റ്ററിൽ ഡൽഹിയിലേക്ക് തിരിച്ചെങ്കിലും യാത്ര പൂർത്തീകരിക്കാൻ ആയില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്പ്റ്റർ നൂറു കിലോമീറ്റർ അകലെയുള്ള റിവാരിയിലെ കോളേജ് ഗ്രൗണ്ടിൽ ഇറക്കി.. അവിടെ കുട്ടികൾ ക്രിക്കറ്റ് കളിക്കുണ്ടായിരുന്നു..ആലോചിച്ചു നിൽക്കാതെ രാഹുലും ഒപ്പം കൂടി.. തെരഞ്ഞെടുപ്പു രംഗം കടുകട്ടി ആണെങ്കിലും രാഹുൽ കൂളായി ബാറ്റു വീശി