പ്രളയത്തിന് പുറമെ കടുത്ത വേനലുമെത്തിയതോടെ കുട്ടനാടൻ കർഷകർ വീണ്ടും പ്രതിസന്ധിയിൽ.പ്രധാന സ്രോതസുകളിൽ ജലനിരപ്പ് താഴ്ന്നതോടെ എടത്തോടുകളും പാടശേഖരങ്ങളിലേക്കുള്ള കൈവഴികളുമൊക്കെ വറ്റി വരണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനു പുറമെ കുടിവെള്ള പ്രശ്നം കൂടി രൂക്ഷമായതോടെ കടുത്ത വരൾച്ച ഭീഷിണിയിലാണ് കുട്ടനാട്