മൺസൂൺ കാലത്തെ കുട്ടനാടൻ ഗ്രാമം !

Last Updated:

മറ്റൊരു മൺസൂൺ കാലം കൂടെ വന്നെത്തുകയാണ്. കടുത്ത വേനലിന് ശേഷം മഴക്കാലത്തിന്റെ വരവ് പലർക്കും ആശ്വാസം നൽകുന്നു. എന്നാൽ,ആലപ്പുഴയിലെ കുട്ടനാടുപോലെയുള്ള ചില മേഖലയിൽ ഇത് ദുരിതങ്ങളുടെ കാലമാണ് പ്രളയ ഭീതിയുടെയും പ്രതിസന്ധികളുടെയും വലിയ ഓർമ്മപ്പെടുത്തലും..

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
മറ്റൊരു മൺസൂൺ കാലം കൂടെ വന്നെത്തുകയാണ്. കടുത്ത വേനലിന് ശേഷം മഴക്കാലത്തിന്റെ വരവ് പലർക്കും ആശ്വാസം നൽകുന്നു. എന്നാൽ,ആലപ്പുഴയിലെ കുട്ടനാടുപോലെയുള്ള ചില മേഖലയിൽ ഇത് ദുരിതങ്ങളുടെ കാലമാണ് പ്രളയ ഭീതിയുടെയും പ്രതിസന്ധികളുടെയും വലിയ ഓർമ്മപ്പെടുത്തലും. വേനലിൽ മഴ ആശ്വാസം നൽകുമ്പോൾ, തീരദേശവും കായലും ജലാശയങ്ങളും നിറഞ്ഞ ആലപ്പുഴ ജില്ലയിലെ മനുഷ്യരുടെ ആശങ്ക അകലുന്നില്ല.
കുട്ടനാട്, സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. പമ്പ, മണിമല, മീനച്ചിൽ, അച്ചൻകോവിൽ എന്നീ നാല് നദികളുടെ സംഗമസ്ഥാനമായണ് ഈ പ്രദേശം. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട്, ആലപ്പുഴയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മനോഹരമായ ഈ പ്രദേശം മൺസൂൺ കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ്.
നദികളിൽ ജലനിരപ്പ് ഉയരുമ്പോൾ, ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ചെയ്യുന്നു. മുൻ വർഷങ്ങളിലെ വിനാശകരമായ പ്രളയങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലും കുട്ടനാടിൻ്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് തന്നെയാണ് ഇപ്പോഴും. ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ പ്രദേശവാസികൾ നിർബന്ധിതരാവും. ജില്ലയുടെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല തുടങ്ങിയ നദികളിലെല്ലാം നിറഞ്ഞു തുടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
മൺസൂൺ കാലത്തെ കുട്ടനാടൻ ഗ്രാമം !
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement