“സുഭിക്ഷ”മായി വിളമ്പുന്ന “പ്രസന്ന”മായ ഊണ്: പുന്നപ്രയിലെ വീട്ടമ്മയുടെ കഥ.
- Published by:Warda Zainudheen
- local18
Last Updated:
കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ശരിയായ ഭക്ഷണം എല്ലാ ആളുകളെയും ലഭിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം മിഷൻ ആരംഭിച്ചത്. പ്രസന്നയുടെ രുചികരമായ ഭക്ഷണവും താങ്ങാവുന്ന വിലയുമാണ് ഈ സുഭിക്ഷയുടെ വിജയ രഹസ്യം.
ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വലിയകുളങ്ങര വീട്ടിൽ താമസിക്കുന്ന പ്രസന്നയാണ് 'സുഭിക്ഷ' പദ്ധതിയിലൂടെ വിശന്നവർക്കായി താങ്ങാവുന്ന വിലയിൽ രുചികരമായ ഭക്ഷണം നൽകുന്നത്. സിവിൽ സപ്ലൈയുടെ സുഭിക്ഷ പദ്ധതിയിൽ ഹോട്ടൽ നടത്തുന്ന പ്രസന്ന, രണ്ട് ഒഴിച്ചുകറിയും തോരനും ഉൾപ്പെടെ മൂന്ന് തൊടുക്കറിയുള്ള ഊണിന് വെറും 20 രൂപയാണ് ഈടാക്കുന്നത്.
ഊണിനേക്കാൾ പ്രിയം ഹോട്ടലിലെ സ്പെഷ്യൽ ഐറ്റങ്ങൾക്കാണ്. ബീഫ് ഫ്രൈ, പൊട്ടി, മീൻകറി, മീൻവറ്റിച്ചത്, മീൻപൊരിച്ചത്, കക്കയിറച്ചി, ചെമ്മീൻ ഫ്രൈ തുടങ്ങിയ വിഭവങ്ങൾ ഏതും 30 രൂപയ്ക്ക് ലഭിക്കും. ഉച്ചയൂണ് മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു ദിവസം 400 ഊണവരെ ഇവിടെ വിൽക്കുന്നുണ്ട്. ഓർഡർ അനുസരിച്ച് പൊതികളാക്കിയും നൽകാറുണ്ട്. മൂന്ന് സ്ത്രീകളാണ് ഹോട്ടലിൽ ജോലിചെയ്യുന്നത്. ഊണിന് സർക്കാർ സബ്സിഡിയായി അഞ്ച് രൂപ ലഭിക്കും.

advertisement
ഭർത്താവ് ജയന് മാനസിക വെല്ലുവിളികൾ നേരിടേണ്ടി വന്നതോടെയാണ് പ്രസന്ന ഈ ഹോട്ടൽ തുടങ്ങിയത്. അന്ന് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളുമായി ഏകയായിരുന്ന പ്രസന്ന പിന്നീട് പാചകക്കാരിയായും ഹോട്ടലുകളിൽ സഹായിയായും ജോലി ചെയ്തു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു ദുരിതമായതോടെയാണേ പ്രസന്ന വീട്ടിൽ ഊണുമായി രംഗത്തെത്തി. തുടക്കത്തിൽ വീട്ടിൽ തന്നെയായിരുന്നു ഹോട്ടൽ. തിരക്ക് കൂടിയതോടെ വീടിന് അടുത്ത് ഷെഡ് പണിത് അവിടേക്ക് മാറി. മകൻ അനന്തുവും ഒപ്പമുണ്ട്. മൂത്ത മകൻ ജിഷ്ണു വെൽഡിങ് ജോലികൾ ചെയ്തുവരുന്നു.
advertisement
കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ശരിയായ ഭക്ഷണം എല്ലാ ആളുകളെയും ലഭിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം മിഷൻ ആരംഭിച്ചത്. പ്രസന്നയുടെ രുചികരമായ ഭക്ഷണവും താങ്ങാവുന്ന വിലയുമാണ് ഈ സുഭിക്ഷയുടെ വിജയ രഹസ്യം. വിശന്നരായവർക്ക് ഹൃദയം തുറന്ന് ഭക്ഷണം നൽകുന്ന പ്രസന്നയുടെ കഥ നാട്ടുകാർക്കിടയിൽ ഏറെ പ്രശംസിക്കപ്പെടുന്നു. സാമ്പത്തിക പരിമിതികൾക്കിടയിലും കുടുംബത്തെ താങ്ങിനിർത്താനും സമൂഹത്തിന് ഒരു കൈത്താങ്ങ് നൽകാനും പ്രസന്ന നടത്തുന്ന ഈ സംരംഭം മറ്റുള്ളവർക്കും പ്രചോദനമാണ്.
Location :
Alappuzha,Alappuzha,Kerala
First Published :
June 18, 2024 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
“സുഭിക്ഷ”മായി വിളമ്പുന്ന “പ്രസന്ന”മായ ഊണ്: പുന്നപ്രയിലെ വീട്ടമ്മയുടെ കഥ.