ആലപ്പുഴയിലെ കയർ ഗ്രാമങ്ങൾ
- Published by:naveen nath
- local18
- Reported by:Manu Baburaj
Last Updated:
ആലപ്പുഴയിൽ 1859 മുതൽ കയർ നിർമ്മാണം നടന്നു വരുന്നുണ്ട്. തീര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മികച്ച ഇനം തേങ്ങ ചേരികൾ ( തൊണ്ട് ) ഉപയോഗിച്ചാണ് കയർ നിർമ്മിക്കുന്നത്. 80 ൽ അധികം രാജ്യങ്ങളിലേക്ക് ആലപ്പുഴ കയർ കയറ്റുമതി ചെയ്യുന്നുണ്ട്.
ആലപ്പുഴയിലെ കയർ ഉൽപ്പന്നങ്ങൾ ലോക പ്രസിദ്ധമാണ്, ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിർമ്മിക്കുന്ന കയറുൽപ്പന്നങ്ങളാണ് ആലപ്പുഴ കയർ എന്നറിയപ്പെടുന്നത്. ലോക വ്യാപാര സംഘടന (WTO) യുടെ 'ഭൂപ്രദേശ സൂചകം' എന്ന അംഗീകാരം ലഭിച്ചതോടെയാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിർമ്മിക്കുന്ന കയറിന് ജനപ്രീതി വർദ്ധിച്ചത്.ആലപ്പുഴ കയർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതും.
1859 മുതൽ ഇവിടെ കയർ നിർമ്മാണം നടന്നു വരുന്നുണ്ട്. തീര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മികച്ച ഇനം തേങ്ങ ചേരികൾ ( തൊണ്ട് ) ഉപയോഗിച്ചാണ് ആലപ്പുഴ കയർ നിർമ്മിക്കുന്നത്. 80 ൽ അധികം രാജ്യങ്ങളിലേക്ക് ആലപ്പുഴ കയർ കയറ്റുമതി ചെയ്യുന്നുണ്ട്.
കയർ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആയിരത്തിൽ അധികം വരുന്ന ചെറുകിട നിർമ്മാതാക്കളിൽ നിന്നുമായി ശേഖരിക്കുന്ന കയറാണ് ഇത്തരത്തിൽ കയറ്റുമതി ചെയ്യപ്പെടുന്നത്. ആലപ്പുഴയിൽ നിന്നും കയർ മാത്രമല്ല ധാരാളം കയറുൽപ്പന്നങ്ങളും ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നു.ആലപ്പുഴയിലെ ആദ്യ കയർ ഫാക്ടറി 1859-ൽ ഹെൻറി സ്മെയിലും ജെയിംസ് ഡാരാഗ് ചേർന്ന് സ്ഥാപിച്ച "ഡറാഗ് സ്മെയിൽ ആൻഡ് കോ" എന്ന ഫാക്ടറിയാണ്.
Location :
Alappuzha,Kerala
First Published :
May 13, 2024 11:39 AM IST