ഗർഭിണിയായ ഭാര്യയെ മർദ്ദിച്ചു കൊന്ന ഭർത്താവിന് ജീവപര്യന്തം തടവു വിധിച്ച് കോടതി

Last Updated:

അതേസമയം, പിഴത്തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവുശിക്ഷ അനുഭവിക്കണം.

ജാർഖണ്ഡ്: ഗർഭിണിയായ ഭാര്യയെ മർദ്ദിച്ചു കൊന്നയാൾക്ക് ജീവപര്യന്തം തടവ്. സിംദേഗ കോടതിയാണ് 38 വയസുള്ള യുവാവിന് ജീവപര്യന്തം തടവ് വിധിച്ചത്. കഴിഞ്ഞവർഷം ആയിരുന്നു ഇയാൾ ഗർഭിണിയായ തന്‍റെ ഭാര്യയെ മർദ്ദിച്ച് കൊന്നത്.
കൊലപാതകത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കുമാർ കമാൽ ബിർസു ലോഹറയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. 10, 000 രൂപ പിഴയും ഇയാൾക്കു മേൽ ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ മഹേന്ദ്ര സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
അതേസമയം, പിഴത്തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവുശിക്ഷ അനുഭവിക്കണം. ജാർഖണ്ഡിലെ ടുട്ടിക്കേൽ - കുമഹർതോലി ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് പരസ്പരമുണ്ടായ വഴക്കിനിടയിൽ ലോഹാറ 35 വയസുകാരിയായ ഭാര്യയെ അടിച്ചു കൊന്നത്.
advertisement
വിചാരണസമയത്ത് ഏഴു സാക്ഷികളെ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നു. വിചാരണസമയത്ത് ലൊഹാറ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ലൊഹാറയുടെ നാല് കുട്ടികളെ സഹായിക്കുന്ന കാര്യത്തിൽ മുൻകൈ എടുക്കാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗർഭിണിയായ ഭാര്യയെ മർദ്ദിച്ചു കൊന്ന ഭർത്താവിന് ജീവപര്യന്തം തടവു വിധിച്ച് കോടതി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement