advertisement

1000 വർഷം പഴക്കമുള്ള കോഴിമുട്ടയും അസ്ഥികൊണ്ടുള്ള പാവയും; ഖനനത്തിനിടെ കൗതുകകരമായ കണ്ടെത്തൽ

Last Updated:

മാലിന്യക്കുഴിയിൽ നിന്നും കണ്ടെത്തിയ ഈ മുട്ടയ്ക്ക് ആറ് സെന്റീമീറ്റർ വലിപ്പമുണ്ട്

കണ്ടെത്തിയ മുട്ട
കണ്ടെത്തിയ മുട്ട
സൂപ്പർമാർക്കറ്റുകളിൽ ഇരിക്കുന്ന മുട്ടകൾ പോലും വളരെ കുറച്ച് നാളുകൾ മാത്രമേ കേടുകൂടാതെ ഇരിക്കൂ. അങ്ങനെയെങ്കിൽ ഒരു മാലിന്യക്കുഴിയിൽ കിടക്കുന്ന മുട്ടയോ? ഇത്തരത്തിൽ ഉള്ള കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇസ്രായേലിൽ നിന്നുള്ള പുതിയ വ‍ാ‍ർത്ത പുറത്തു വന്നിരിക്കുന്നത്. 1000 വർഷം പഴക്കമുള്ള മുട്ടയാണ് ഇസ്രായേലിലെ യാവ്‌നെ നഗരത്തിൽ നിന്ന് കണ്ടെടുത്തത്.
പ്രദേശത്ത് അടുത്തിടെ നടത്തിയ ഖനനത്തിലാണ് ഈ കൌതുകകരമായ കണ്ടെത്തൽ. ഡെയ്‌ലി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ബൈസന്റൈൻ കാലഘട്ടത്തിലെ വ്യവസായ സമുച്ചയത്തിൽ നിന്നാണ് ഈ മുട്ട കണ്ടെത്തിയത്. പുരാതനമായ മനുഷ്യ വിസർജ്യമടക്കം കണ്ടെത്തിയ ഒരു മാലിന്യക്കുഴിയിൽ നിന്നാണ് മുട്ടയും കണ്ടെത്തിയിരിക്കുന്നത്. മുട്ടയോടൊപ്പം ഇസ്ലാമിക കാലഘട്ടത്തിലെ അസ്ഥികൾ കൊണ്ട് നിർമ്മിച്ച കോപ്റ്റിക് പാവകൾ എന്നറിയപ്പെടുന്ന പാവകളുടെ ഒരു ശേഖരവും കണ്ടെത്തിയതായി വിവരങ്ങൾ പങ്കുവച്ച ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ‌എ‌എ) പറഞ്ഞു.
ഇന്നത്തെ കാലത്ത് സൂപ്പർമാർക്കറ്റിലെ ബോക്സുകളിൽ ഇരിക്കുന്ന മുട്ടകൾ പോലും കുറച്ച് ദിവസങ്ങൾ മാത്രമേ കേടാകാതെ ഇരിക്കൂ. എന്നാൽ ഈ മുട്ട 1,000 വർഷം പഴക്കമുള്ളതാണെന്ന വസ്തുത ആശ്ചര്യകരമാണെന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകനായ അല്ല നാഗോർസ്കി അഭിപ്രായപ്പെട്ടു.
advertisement
മാലിന്യക്കുഴിയിൽ നിന്നും കണ്ടെത്തിയ ഈ മുട്ടയ്ക്ക് ആറ് സെന്റീമീറ്റർ വലിപ്പമുണ്ട്. ഇവിടെ നിന്ന് പുറത്തെടുക്കുമ്പോൾ മുട്ടയുടെ തോടിൽ കുറച്ച് വിള്ളലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും മുട്ടയുടെ തോട് പൊട്ടി അടർന്നു പോയിരുന്നില്ല. എന്നാൽ ഐ‌എ‌എയുടെ ലബോറട്ടറിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് മുട്ടയുടെ തോട് തീർത്തും ദുർബലമായിത്തീർന്നു. കൂടുതൽ വിശകലനത്തിനായി മുട്ട ലബോറട്ടറിയിൽ വച്ച് പൊട്ടിക്കുകയും ചെയ്തു.
ലബോറട്ടറിയിൽ നിന്ന് മുട്ട പൊട്ടിച്ചു നോക്കിയപ്പോൾ മുട്ടയിലെ വെള്ള കരു ഇല്ലായിരുന്നു. ശേഷിച്ച മഞ്ഞക്കരുവും കുറച്ച് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ മറ്റൊരു പുരാവസ്തു ഗവേഷകനായ ലീ പാരി ഗാൽ പറഞ്ഞു.
advertisement
പുരാവസ്‌തു ആയ മുട്ടയെക്കുറിച്ച് കൂടുതലറിയാൻ മുട്ടയിൽ നിന്നുള്ള ഡിഎൻഎ വേർതിരിച്ചെടുത്ത് പഠനം നടത്തുമെന്നും ഗവേഷകർ അറിയിച്ചു. എന്നാൽ ഈ മുട്ട എങ്ങനെയാണ് മാലിന്യക്കുഴിയിൽ വന്നതെന്നുള്ള ചോദ്യമാണ് ഗവേഷകരെ കുഴയ്ക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോൾ ഒരിക്കലും മനസിലാക്കാനോ, കണ്ടെത്താനോ സാധിക്കില്ലെന്നും ഗവേഷകർ പറയുന്നു.
ഖനനത്തിനിടെ മുട്ടയ്‌ക്കൊപ്പം കണ്ടെത്തിയ മൂന്ന് അസ്ഥി കൊണ്ടുള്ള പാവകൾക്കും ആയിരം വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇത്തരം കോപ്റ്റിക് പാവകൾ ആദ്യമായി കണ്ടെത്തുന്നത് ഈജിപ്റ്റിലും പലസ്തീനിലുമാണ്. ഒരു പുതിയ കെട്ടിടം പണിക്കായി കുഴിയെടുക്കുമ്പോഴായിരുന്നു യാവ്നിൽ നിന്ന് ഈ അപൂ‍ർവ്വ മുട്ട കണ്ടെടുത്തത്.
advertisement
ആറായിരം വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ കോഴികളെ വളർത്തിയിരുന്നെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇത് ഭക്ഷണത്തിനായിട്ടായിരുന്നില്ല, മറിച്ച് വിനോദത്തിനായിരുന്നു. പിന്നീടാണ് മുട്ടയും കോഴിയിറച്ചിയും ഭക്ഷണത്തിന്റെ ഭാഗമായതത്രേ.
Keywords: Archelogy, Egg, 1000 Years, പുരാവസ്തു, മുട്ട, 1000 വർഷം, പാവ
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
1000 വർഷം പഴക്കമുള്ള കോഴിമുട്ടയും അസ്ഥികൊണ്ടുള്ള പാവയും; ഖനനത്തിനിടെ കൗതുകകരമായ കണ്ടെത്തൽ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement