advertisement

ഭാര്യയോട് പ്രണയാഭ്യർത്ഥന; ഫോണിൽ മെസ്സേജ് കണ്ട ഭർത്താവ് അയൽവാസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ചു

Last Updated:

ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി പൊട്ടി. 28-കാരൻ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

ചുറ്റിക
ചുറ്റിക
ആലപ്പുഴ: ഭാര്യയ്ക്ക് മെസ്സേജുകൾ അയക്കുകയും പ്രണയാഭ്യാർത്ഥന നടത്തുകയും ചെയ്ത അയൽവാസിയെ ക്രൂരമായി ആക്രമിച്ച് ഭർത്താവ്. ആലപ്പുഴ കൊമ്മാടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ​യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി പൊട്ടി. 28-കാരൻ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ യുവാവിന്റെ ഭാര്യയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. 'നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല' എന്ന സന്ദേശം ഭാര്യയുടെ ഫോണിൽ കണ്ടതിനെ തുടർന്നായിരുന്നു ആക്രമണമുണ്ടായത്. കൊമ്മാടിയിലെ ടൗണിൽ വച്ചാണ് യുവാവിനെ ആക്രമിച്ചത്.
ചക്കുപറമ്പ് സ്വദേശിയാണ് പ്രതി. നിലവിൽ ഇയാൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയോട് പ്രണയാഭ്യർത്ഥന; ഫോണിൽ മെസ്സേജ് കണ്ട ഭർത്താവ് അയൽവാസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement