മെസി ഗോളടിച്ചു; കുഞ്ഞിനു മെസി എന്നു പേരിട്ട് തൃശൂരിലെ മെസി ആരാധകൻ

Last Updated:

അർജന്റീന - സൗദി അറേബ്യ മത്സരത്തിൻ‌റെ ഇടവേളയിലാണ് മകന് മെസി എന്ന് പേരിട്ടത്.

ചാലക്കുടി: ഖത്തറിൽ ഇന്നലെ അർജന്റീന സൗദിയ്ക്കെതിരെ ആദ്യ ഗോൾ നേടിയപ്പോൾ ലൂസൈൽ സ്റ്റേഡിയത്തിൽ മാത്രമല്ല അതിൻ‌റെ ആവേശം നിറഞ്ഞുനിന്നത്. ചലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ മെസി ആരാധകൻ സ്വന്തം കുഞ്ഞിന് മെസി എന്ന പേരിട്ടാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
പടിഞ്ഞാറേ ചാലക്കുടി കല്ലൂപറമ്പിൽ ഷനീർ - ഫാത്തിമ ദമ്പതികളാണ് ഇന്നലെ അർജന്റീന - സൗദി അറേബ്യ മത്സരത്തിൻ‌റെ ഇടവേളയിൽ മകന് പേരിട്ടത്. 28-ാം ദിവസം ഫുട്ബോൾ മിശിഹയുടെ പേര് സ്വന്തമാക്കി കുഞ്ഞ് മെസി. ഐദിൻ മെസിയെന്നാണ് കുഞ്ഞിന്റെ പേരിന്റെ പൂർണരൂപം.
പേരിടാനായി എത്തിച്ചപ്പോൾ കുഞ്ഞു മെസ്സിയും അർജന്റീനയുടെ ജഴ്സി അണിഞ്ഞു. വിവാഹം കഴിഞ്ഞ അധികം വൈകാതെ ദമ്പതികൾ തീരുമാനിച്ചു. ആദ്യം ആൺകുട്ടിയാണെങ്കിൽ പേര് മെസി എന്ന് തന്നെ.
advertisement
അർജന്റീനയുടെ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കു വച്ചാണ് മെസിയും മാതാപിതാക്കളും സ്റ്റേഡിയം വിട്ടത്. നഗരസഭാധ്യക്ഷൻ എബി ജോർജ്, മുൻ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സിഎസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മെസി ഗോളടിച്ചു; കുഞ്ഞിനു മെസി എന്നു പേരിട്ട് തൃശൂരിലെ മെസി ആരാധകൻ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement