'സെക്സ് ഇല്ലാതെ മൂന്ന് വർഷം ജീവിച്ചു'; വസ്ത്രധാരണം ആത്മീയതയുടെ അളവുകോലല്ല: മുൻ ബിഗ് ബോസ് താരം സോഫിയ ഹയാത്ത്

Last Updated:

2016 ൽ സന്യാസിനിയായ സോഫിയ ഹയാത്ത്, ജിയ സോഫിയ മദർ എന്ന പേരും സ്വീകരിച്ചു. എന്നാൽ ഒരു വർഷത്തിന് ശേഷം ആത്മീയമാർഗം ഉപേക്ഷിച്ച് വീണ്ടും താരജീവിതത്തിൽ തിരിച്ചെത്തി.

ബിഗ് ബോസ് താരം സന ഖാൻ ഗ്ലാമർ ലോകത്തു നിന്ന് പിൻവാങ്ങി ആത്മീയ ജീവിതം നയിക്കാൻ തുടങ്ങിയതോടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരു താരമാണ് സോഫിയ ഹയാത്ത്. ബിഗ് ബോസ് താരമായിരുന്ന സോഫിയ ഹയാത്ത് നടിയും ഗായികയുമായി അറിയപ്പെടുന്ന സമയത്താണ് താരപരിവേഷങ്ങൾ ഉപേക്ഷിച്ച് ആത്മീയതയിലേക്ക് കടന്നത്.
2016 ൽ സന്യാസിനിയായ സോഫിയ ഹയാത്ത്, ജിയ സോഫിയ മദർ എന്ന പേരും സ്വീകരിച്ചു. എന്നാൽ ഒരു വർഷത്തിന് ശേഷം ആത്മീയമാർഗം ഉപേക്ഷിച്ച് വീണ്ടും താരജീവിതത്തിൽ തിരിച്ചെത്തി. സോഫിയയെ പോലെ ആത്മീയ മാർഗം സ്വീകരിച്ച സന ഖാനും അധികം വൈകാതെ ഗ്ലാമർ ലോകത്ത് മടങ്ങിവരുമെന്നാണ് സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. കഴിഞ്ഞ ദിവസമാണ് സന ഖാൻ മതപുരോഹിതനായ മുഫ്തി അനസിനെ വിവാഹം ചെയ്തത്. ഇതോടെ ചർച്ചയും ചൂടുപിടിച്ചു.
സന ഖാന്റെ വാർത്തകൾക്കിടയിൽ തന്റെ പേരും നിരന്തരം പരാമർശിക്കപ്പെടുന്നതിനിടയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സോഫിയ ഹയാത്ത്. സ്പോട്ട് ബോയിക്ക് നൽകിയ അഭിമുഖത്തിലാണ് ആളുകളുടെ താരതമ്യത്തെ കുറിച്ചുള്ള അതൃപ്തി സോഫിയ തുറന്നു പറഞ്ഞത്.
advertisement
"സനാ ഖാനുമായുള്ള താരതമ്യം കേട്ട് മടുത്തിരിക്കുന്നു. ചില ആളുകളുടെ പ്രശ്നമെന്താണ്. ആത്മീയത എന്നാൽ വസ്ത്രധാരണമാണെന്നാണ് അവർ കരുതിയിരിക്കുന്നത്. സന്യാസിനിയായിരുന്ന 18 മാസം താൻ സെക്സ് ചെയ്തിട്ടില്ല. ഇപ്പോൾ ഞാൻ എല്ലാ ദിവസവും സന്യാസിനിയുടെ വസ്ത്രം ധരിക്കുന്നില്ല. അത് എന്റെ ആത്മയീതയെ ഒട്ടും കുറക്കുന്നുമില്ല. മുഴുവൻ വസ്ത്രം ധരിച്ചിരുന്ന കാലത്തേക്കാൾ നഗ്നയായിരിക്കുന്നതിൽ തനിക്ക് ആത്മീയതയുണ്ട്. മാനസിക നിലവാരം കുറഞ്ഞ ചീത്ത ചിന്തയുള്ളവർക്ക് അത് മനസ്സിലാകില്ല. സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു. ഞാനിപ്പോഴും ആത്മീയതയുള്ള മദർ സോഫിയ തന്നെയാണ്"- സോഫിയ ഹയാത്ത് പറയുന്നു.
advertisement
You may also like:മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഗർഭിണിയായ യുവതിയെ കഴുത്ത് കാമുകൻ കഴുത്തു ഞെരിച്ചു കൊന്നു
സനയുടെ തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നതായും സോഫിയ വ്യക്തമാക്കി. ജീവതത്തിൽ സനയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം. സനയുടെ പിന്നാലെ കൂടാതെ അവരെ വെറുതേ വിടണമെന്നും സോഫിയ.
മറ്റുള്ളവരുടെ തീരുമാനങ്ങളിലും ജീവിതത്തിലും അഭിപ്രായം പറയുന്നവരിൽ എത്ര പേർ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ തല മറക്കുകയും പുറത്ത് ഇറങ്ങിയാൽ തലയിലെ തുണി മാറ്റുകയും ചെയ്യുന്നുണ്ട്. എന്തൊരു കാപട്യമാണിതെന്നും സോഫിയ ചോദിക്കുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സെക്സ് ഇല്ലാതെ മൂന്ന് വർഷം ജീവിച്ചു'; വസ്ത്രധാരണം ആത്മീയതയുടെ അളവുകോലല്ല: മുൻ ബിഗ് ബോസ് താരം സോഫിയ ഹയാത്ത്
Next Article
advertisement
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
  • കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ് അയച്ചു.

  • ഡ്രൈവർ യദു നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ നടപടി.

  • കേസിൽ ആര്യയുടെ സഹോദരൻ മാത്രം പ്രതിയായപ്പോൾ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ്.

View All
advertisement