ഭാര്യ മരിച്ച സങ്കടം മറികടക്കാൻ 76കാരന്റെ വ്യായാമം; ട്രെൻഡിംഗായ വീഡിയോ

Last Updated:

ജീവിതത്തിലെ മോശം സമയം എങ്ങനെ മറികടക്കാമെന്നും പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് ത്രിപാത് സിംഗിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.

Tripat Singh | Image credit: Instagram
Tripat Singh | Image credit: Instagram
കോവിഡ് ഭീതികൾക്കിടയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകൾ വളരെ അലസരാണ്. രോഗഭീതിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും മിക്കവരും ഭയപ്പെടുന്നു. സാഹചര്യത്തിന്‍റെ സമ്മർദ്ദത്തിൽ നമ്മളിൽ പലരും മടിയന്മാരായി മാറിയപ്പോഴാണ് ഈ 76 വയസുകാരൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മാറുന്നത്. അദ്ദേഹത്തിന്റെ പ്രചോദനകരമായ ഫിറ്റ്നസ് വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
കർശനമായ ഫിറ്റ്നസ് ദിനചര്യയാണ് ചണ്ഡീഗഡ് സ്വദേശിയായ ത്രിപാത് സിംഗിനെ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാക്കി മാറ്റിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 71കെ ഫോളോവേഴ്സാണ് സിംഗിനുള്ളത്. ഈ പേജിൽ അദ്ദേഹം തന്റെ വ്യായാമ വീഡിയോകളാണ് കൂടുതലും പോസ്റ്റ് ചെയ്യുന്നത്. ഇവയ്‌ക്ക് പുറമേ, വീട്ടിൽ വച്ച് ദിവസവും ചെയ്യാൻ കഴിയുന്ന വ്യായാമങ്ങളും തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനായി സിംഗ് പങ്കിടാറുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ത്രിപാത് സിംഗ് തന്റെ വ്യായാമ രീതിയെക്കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയ‍‍ർ ചെയ്യാറുണ്ട്.  ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിൽ താൻ എങ്ങനെയാണ് ഒരു ഫിറ്റ്നസ് പ്രേമിയായി മാറിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
advertisement
advertisement
ഭാര്യയുടെ വിയോഗമാണ് തന്നെ ഫിറ്റ്നസ് പാതയിലേക്ക് നയിച്ചതെന്നാണ് സിംഗ് പറയുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ, അന്തരിച്ച ഭാര്യയുടെ ചിത്രത്തിനരികിൽ സിംഗ് ഇരിക്കുന്നത് കാണാം. 1999ലാണ് ഭാര്യ മരിച്ചത്.  ഇത് അദ്ദേഹത്തിന് വലിയൊരു ആഘാതമായിരുന്നു. ബിസിനസിനെ പോലും ബാധിച്ചു. കുറച്ചുകാലം വീട്ടിൽ തന്നെ ചടഞ്ഞുകൂടിയിരുന്നു. എന്നാൽ തന്നെ ഈ അവസ്ഥയിൽ കണ്ടാൽ ഭാര്യ ഏറെ വിഷമിക്കുമെന്ന തോന്നൽ അദ്ദേഹത്തെ ഊ‍ർജ്ജസ്വലനാക്കി. തുട‍ർന്ന് സ്വന്തം കഠിനാധ്വാനത്തിലൂടെ ബിസിനസ് തിരികെ പിടിക്കുകയും ഫിറ്റ്സനിനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു.
advertisement
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോയിൽ സിംഗ് നിരവധി വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഭാരം ഉയർത്തുക, മങ്കി ബാറുകൾ ഉപയോഗിച്ചുള്ള വ്യായാമം, മങ്കി ബാറിൽ തലകീഴായി കിടന്ന് ഭാരം ഉയർത്തുക എന്നിങ്ങനെ നീളുന്നു വ്യായാമ മുറകൾ. ഇൻസ്റ്റാഗ്രാമിൽ പലരും അദ്ദേഹത്തിന്റെ ശാരീരികക്ഷമതയും ഇന്നത്തെ വ്യക്തിയായിത്തീരാനുള്ള യാത്രയും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ മോശം സമയം എങ്ങനെ മറികടക്കാമെന്നും പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് ത്രിപാത് സിംഗിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
advertisement
advertisement
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തിനിടെ ശരീരത്തിന്റെ ഫിറ്റ്നസ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ വെള്ളത്തിനടിയിൽ വെച്ച് വ്യായാമം ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റിയ പുതുച്ചേരി സ്വദേശിയായ യുവാവിന്റെ വീഡിയോ അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു. വെള്ളത്തിനടിയിൽ 14 മീറ്ററോളം താഴ്ചയിൽ നിന്നു കൊണ്ടാണ് അരവിന്ദ് വ്യായാമത്തിൽ ഏർപ്പെട്ടത്. ശരീരത്തിന്റെയുംശ്വാസകോശത്തിന്റെയും ശക്തിയും ആരോഗ്യവും നിലനിർത്താൻ ദിവസവും 45 മിനിറ്റ് നേരമെങ്കിലും എല്ലാവരും വ്യായാമം ചെയ്യണമെന്നും ഒപ്പം ശ്വസന സംബന്ധമായ വ്യായാമങ്ങളിലും ഏർപ്പെടണമെന്ന് അരവിന്ദ് പറയുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭാര്യ മരിച്ച സങ്കടം മറികടക്കാൻ 76കാരന്റെ വ്യായാമം; ട്രെൻഡിംഗായ വീഡിയോ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement